Breaking News

ഉപതെരഞ്ഞെടുപ്പ്‌ : കൊടകരയില്‍ സമാധാനപരം.

കൊടകര:ഗ്രാമപഞ്ചായത്തിലെ എട്ടാംവാര്‍ഡായ തേശ്ശേരി,16ാം വാര്‍ഡായ പുലിപ്പാറക്കുന്ന്‌ എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ നടന്നു. തേശ്ശേരി എ.യു.പി സ്‌കൂളിലും പുലിപ്പാറക്കുന്ന്‌ ഗവ.യു.പി സ്‌കൂളിലുമായിരുന്നു വോട്ടിംഗ്‌. തെരഞ്ഞെടുപ്പ്‌ സമാധാനപരമായിരുന്നു. തേശ്ശേരിയില്‍ ജിജോജോയ്‌, ഡാലിപോള്‍, ബീനസുധി എന്നിവരാണ്‌ യഥാക്രമം സി.പി.എം, യു.ഡിഎഫ്‌, ബി.ജെ.പി സ്ഥാനാര്‍ഥികള്‍. ഈ വാര്‍ഡിലെ മെമ്പറായിരുന്ന യു.ഡി.എഫിലെ സ്‌മിതബൈജു രാജിവച്ചതിനെത്തുടര്‍ന്നാണ്‌ ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. വാര്‍ഡ്‌ തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും നിലനിര്‍ത്താന്‍ യു.ഡി.എഫും കഠിനശ്രമത്തിലായിരുന്നു.. സി.പി.എമ്മിന്റെ സ്ഥിരം സീറ്റായ പുലിപ്പാറക്കുന്നില്‍ പി.കെ.അയ്യപ്പന്‍ രാജിവച്ച ഒഴിവിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. എം.എം.മനിതന്‍(സി.പി.എം.), പി.എസ്‌.കൃഷ്‌ണന്‍്‌(യു.ഡി.എഫ്‌), വി.ബി.അഖില്‍(ബി.ജെ.പി) എന്നിവരാണ്‌ മത്സരരംഗത്തുള്ളത്‌. രണ്ടു വാര്‍ഡുകളും ഇടതുപക്ഷേ വിജയിച്ചാല്‍ കൊടകരയിലെ ഗ്രാമപഞ്ചായത്ത്‌ ഭരണം കോണ്‍ഗ്രസ്സിന്‌ നഷ്‌ടമാകും. ആകെ 19 വാര്‍ഡുകളുള്ള കൊടകരയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിലെ റോസിലിവര്‍ഗീസാണ്‌ പ്രസിഡണ്ട്‌. നിലവില്‍ 7 യു,ഡി.എഫ്‌, 7 സി.പി.എം, 3 ബി.ജെ.പി എന്നിങ്ങനെയാണ്‌ കക്ഷിനില. വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ അളഗപ്പനഗര്‍ പഞ്ചായത്ത്‌ ഹൈസ്‌കൂളില്‍നടക്കും. രാവിലെ 10 മണിയോടെ ഫലമറിയാനാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!