കൊടകര : കൊടകര ഗ്രാമപഞ്ചായത്തിലെ എട്ടാംവാര്‍ഡായ തേശ്ശേരി,16ാം വാര്‍ഡായ പുലിപ്പാറക്കുന്ന് എന്നിവിടങ്ങളിലേക്ക് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. പുലിപ്പാറക്കുന്ന് വാർഡ് എൽ ഡി എഫ് നിലനിർത്തിയപ്പോൾ തെശ്ശേരി വാർഡ് യു ഡി എഫിൽ നിന്ന് എൽ ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു. എട്ടാം വാർഡ് സ്ഥാനാർഥി ജീജ ജോയ് 85 ഉം , പതിനാറാം വാർഡ് സ്ഥാനാർഥി എം എം മനിതൻ 172 ഉം ഭൂരിപക്ഷം നേടി.