കൊടകര:ഗാന്ധിനഗറില്‍ സി.ഐ.ടി.യു വിന്റെ ഷെഡ് സാമൂഹ്യദോഹികള്‍ തീവച്ചു നശിപ്പിച്ചു. ശനിയാഴ്‌ച പുലര്‍ച്ചേയാണ് സംഭവം.ഇവിടെ സൂക്ഷിച്ചിരുന്ന രേഖകളും ചുമട്ടുതൊഴിലാളികളുടെ യൂണിഫോമുകളും കത്തിനശിച്ചു.കൂടാതെ ഷെഡിഌമുകള്‍ഭാഗത്തുകൂടെ പോയിരുന്ന കേബിള്‍ ചാനലുകളും കത്തിനശിച്ചു.സംഭവസ്ഥലത്ത് ബി.ഡി.ദേവസി എം.എല്‍.എ സന്ദര്‍ശിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍ കൊടകരയില്‍ പ്രകടനം നടത്തി. എം.എല്‍.എ അപലപിച്ചു കൊടകര:തേശ്ശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡാര്‍ളിപോളിന്റെ വീടിഌനേരെ ആക്രമണം നടത്തിയവരേയും ഗാന്ധിനഗറില്‍ സി.ഐ.ടി.യു ഷെഡിഌ തീവച്ചവരേയും എത്രയും വേഗം പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബി.ഡി.ദേവസി എം.എല്‍.എ പറഞ്ഞു.രണ്ടിടത്തും എം.എല്‍.എ ഇന്നലെ സന്ദര്‍ശനം നടത്തി.രണ്ടുസംഭവത്തിലും എം.എല്‍.എ അപലപിച്ചു.