Breaking News

കലാഭവന്‍ ജയേഷിനു സിനിമാല ടീമിന്‍റെ സ്നേഹാദരം.

jayesh-1മറ്റത്തൂര്‍ : ഇത്തുപാടം സ്വദേശിയും  അറിയപ്പെടുന്ന  ചലച്ചിത്ര – മിമിക്രി താരവുമായ കലാഭവന്‍ ജയേഷിനു ഏഷ്യാനെറ്റിന്‍റെ സിനിമാലയുടെ ആയിരം എപ്പിസോഡ് ആഘോഷിക്കുന്ന വേളയില്‍ സിനിമാല ടീമിന്‍റെ  സ്നേഹാദരവും പുരസ്കാരവും ലഭിച്ചു .പ്രശസ്ത സിനിമാതാരം മനോജ്‌ കെ .ജയന്‍ ആണ് പുരസ്കാരം സമ്മാനിച്ചത്‌ .

സ്കൂള്‍ വിദ്യാഭ്യാസ കാലം തൊട്ടേ കലാപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ജയേഷ് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് . കഴിഞ്ഞ സീസണിലെ  സൂപ്പര്‍ ഹിറ്റായിരുന്ന ” സാള്‍ട്ട് ആന്‍ഡ്‌ പേപ്പര്‍ ” എന്ന സിനിമയില്‍ മുഴു നീള കഥാപാത്രം അഭിനയിച്ചു  പ്രേക്ഷകരുടെ  പ്രത്യേക പ്രശംസ പിടിച്ചുപറ്റാന്‍ ജയേഷിനു ആയിട്ടുണ്ട്‌ .ജയേഷിനു നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങൾ… !

നന്ദി : മറ്റത്തൂർ.ഇൻ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!