Breaking News

കേരവൃക്ഷമഹത്വവുമായി ലോക നാളികേരദിനാചരണം.

Coconutകൊടകര : കേരവൃക്ഷമഹത്വംവിളിച്ചോതിയും കേരോത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചും ലോകനാളികേരദിനത്തെ കൊണ്ടാടുകയായിരുന്നു കൊടകര ആലത്തൂര്‍ എ.എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഓലകളിപ്പാട്ടങ്ങളും, നാളികേരഭക്ഷണങ്ങളും, ചിരട്ട ഉപകരണങ്ങളും, കരകൗശലവസ്തുക്കളും നിര്‍മ്മിച്ച് പ്രദര്‍ശിപ്പിക്കുകുയായിരുന്നു ഇവിടത്തെ കുരുന്നുകള്‍. കൂടാതെ വിദ്യാലയവളപ്പില്‍ ഈ ദിനത്തിന്റെ പ്രസക്തിയില്‍ തെങ്ങിന്‍ തൈയ്യും നട്ടു. ഓലപീപ്പി, പന്ത്, കണ്ണട, പാമ്പ്, പമ്പരം, ഓലങ്ങ, മാല, വാച്ച്, പക്ഷികള്‍, വട്ടി, കൊട്ട, പൂക്കള്‍, നക്ഷത്രം, ഓല മെടഞ്ഞത്, നാളികേര ചമ്മന്തി, മണി പൂട്ട്, ഓട്ടട, ചരട്ടപൂട്ട്, കൊഴുക്കട്ട, നാളികേര ഉണ്ട, അട, അവില്‍, നൂല്‍പ്പുട്ട്, നാളികേരപാല്‍, കരിക്ക് ഷെയ്ക്ക് എന്നിവ പ്രദര്‍ശിപ്പിച്ചു. വിദ്യാലയവളപ്പില്‍ ”സോളങ്കി” ഇനത്തില്‍ പെട്ട സങ്കരയിനം തെങ്ങിന്‍ തൈനട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ഫ്രാന്‍സീസ് ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഉമേഷ് കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.ഡി.ലീന, ഗ്രാമപഞ്ചായത്ത് അംഗം ടി.എം. പ്രബിന്‍ , ശശി കുറുവത്ത്, സുധന്‍ പി.കെ., സിന്ധു ശരവണന്‍, സാന്ദ്ര ശരവണന്‍, ഹരിലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ മുറ്റത്തെ ഞാവല്‍ മരത്തിന്റെ ചുവട്ടില്‍ നടത്തിയ പ്രദര്‍ശനം കാണാന്‍ പി.ടി.എ. അംഗങ്ങളും നാട്ടുകാരും സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!