കൊടകര : കൊടകര ഗ്രാമപഞ്ചായത്തില്‍ നിലനിന്നിരുന്ന സമാധാനാന്തരീക്ഷം പാര്‍ട്ടി ക്രിമിനലുകളെ ഉപയോഗിച്ച് നശിപ്പിച്ചതിന് സി.പി.ഐ.(എം) നേതൃത്വം പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് യുവമോര്‍ച്ച പഞ്ചായത്ത് സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രദീപ് വി.എസ്. അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ചാലക്കുടി നിയോജകമണ്‌ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത്, ജില്ല സെക്രട്ടറി കെ.സി. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.