Breaking News

കോടാലി സ്‌കൂള്‍ പി.ടി.എ.യ്ക്ക് വീണ്ടും അംഗീകാരം.

kODALYLP Schoolകൊടകര: തുടര്‍ച്ചയായി മൂന്ന് വര്‍ഷം പി.ടി.എ.യ്ക്കുള്ള ജില്ലാ പുരസ്‌കാരം നേടിയ കോടാലി ഗവ. എല്‍.പി. സ്‌കൂളിന് സംസ്ഥാന അവാര്‍ഡിന്റെ തിളക്കം. മലയോരഗ്രാമമായ കോടാലിയിലെ സാധാരണ എല്‍.പി. സ്‌കൂളിനെ ആറുവര്‍ഷംകൊണ്ട് സംസ്ഥാനത്തെ മികച്ച മാതൃകാ വിദ്യാലയങ്ങളില്‍ ഒന്നായി ഉയര്‍ത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനര്‍ഹമാക്കിയത്. അഞ്ച് വര്‍ഷം സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന എ.വൈ. മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു സ്‌കൂളിലെ ഭൗതികസാഹചര്യങ്ങള്‍ മികവുറ്റതാക്കിയത്. ഒരേക്കര്‍ 18 സെന്റ് സ്‌കൂള്‍ അങ്കണം ഇന്ന് ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. എഴുപത്തഞ്ചോളം ഇനം വൃക്ഷങ്ങളും 260 തരം ഔഷധസസ്യങ്ങളുടെ തോട്ടവും വാഴത്തോട്ടവും പച്ചക്കറികളും പൂച്ചെടികളും സ്‌കൂളിലെ പഠനാന്തരീക്ഷം വ്യത്യസ്തമാക്കുന്നു. കുട്ടികള്‍ക്ക് കൂട്ടായി പരുന്തും തത്തമ്മയും അലങ്കാരക്കോഴികളും മുയലും ഗിനിപ്പന്നിയും അലങ്കാരമത്സ്യസങ്കേതവുമുണ്ട്. ആറ് വര്‍ഷംമുമ്പ് സ്‌കൂളില്‍ 200 കുട്ടികളായിരുന്നത് ഇപ്പോള്‍ അറുന്നൂറിനടുത്തായി. 102 കുട്ടികളാണ് ഈ വര്‍ഷം ഇവിടെ പ്രവേശനം നേടിയത്.

2012ലെ സംസ്ഥാന അധ്യാപക അവാര്‍ഡും ഈ വര്‍ഷം ദേശീയ അധ്യാപക അവാര്‍ഡും എ.വൈ. മോഹന്‍ദാസിന് ലഭിച്ചത് പി.ടി.എ.യുടെ സേവനസന്നദ്ധതയുടെ ഫലം കൂടിയാണ്.

മുന്‍ പി.ടി.എ. പ്രസിഡന്റുമാരായ ബാബു കൂനാമ്പുറത്ത്, വി.എം. ഹംസ, ഇപ്പോഴത്തെ പി.ടി.എ. പ്രസിഡന്റ് സി.ജി. മുരളീധരന്‍ എന്നിവരാണ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും നേതൃനിരയില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!