കൊടകര: അധ്യാപക ദിനത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ. അബ്‌ദുള്‍ സലാം കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകരുമായി സംവദിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എഞ്ചിനീയറിംഗ് വിജയശതമാനത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലും സംസ്ഥാനത്തും ഒന്നാമതെത്തിയ കോളേജാണ് സഹൃദയ. ഇത്‌കൊണ്ടാണ് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി സഹൃദയയിലെ അധ്യാപകരുമായി സംവദിക്കാന്‍ വൈസ് ചാന്‍സലര്‍ തയ്യാറായത്. അധ്യാപകര്‍ മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു, മികച്ച ഹരിത ക്യാപസിഌം, ഇലക്‌ട്രാണിക് ക്യാപസിഌം, മൂല്യാധിഷ്‌ഠിത ക്യാപസിഌം, അവാര്‍ഡുകള്‍ നല്‌കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും, പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവെക്കുന്ന അധ്യാപകന് സത്‌ഗുരു അവാര്‍ഡ് നല്‌കാന്‍ സര്‍വ്വകലാശാല ആലോചിക്കുന്നുണ്ടെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു. ഇന്ത്യയിലെയും വിദേശത്തുമുള്ള പ്രശസ്‌തരായ വ്യക്തികളുമായും, ശാസ്‌ത്രജ്ഞരുമായും വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാന്‍ സാധിക്കുന്ന വീഡിയോ കോണ്‍ഫ്രന്‍സിംഗ് സിസ്റ്റം സഹൃദയില്‍ ആരംഭിക്കുന്നതിന്റെ ഉദ്‌ഘാടനമാണ് വൈസ് ചാന്‍സലറും അധ്യാപകരുമായുള്ള സംവാദത്തോടെ നടത്തിയതെന്നും എക്‌സിക്യട്ടീവ് ഡയറക്‌ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍ അറിയിച്ചു. ഡയറക്‌ടര്‍ പ്രാഫ. കെ. ടി. ജോസഫ്, കപ്യുട്ടര്‍ സയന്‍സ് വിഭാഗം മേധാവി വിന്‍സ് പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ് വളവി സ്വാഗതവും, വൈസ് പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള നന്ദിയും പറഞ്ഞു.