കൊടകര:പൂര്‍വവിദ്യാര്‍ഥിയുടെ വിവാഹച്ചടങ്ങിനെത്തിയ അധ്യാപികമാരുടെ അഌകമ്പകൊണ്ടുമാത്രം ഇന്നലെ മറ്റത്തൂര്‍ പഞ്ചായത്തിലെ മോനടിയില്‍ ആ വിവാഹം നടന്നു.ഇന്നലെയായിരുന്നു മോനടിയിലെ സാധുപെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.് മറ്റത്തൂര്‍ ശ്രീകൃഷ്‌ണഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിനിയുടെ വിവാഹത്തലേന്ന് പ്രധാനാധ്യാപിക എം.മഞ്‌ജുളയും ഡെപ്യൂട്ടി എച്ച്.എം വി.എച്ച്.മായയും ചേര്‍ന്നാണ് കല്യാണവീട്ടിലെത്തിയത്.എന്നാല്‍ വിവാഹവീട്ടില്‍ അന്തരീക്ഷം പന്തിയല്ലായിരുന്നു.കാരണം അച്ചഌം അമ്മയും ജ്യേഷ്‌ഠഌം മരിച്ച പെണ്‍കുട്ടി ചേട്ടത്തിയമ്മയുടെ തണലിലാണ് വളരുന്നത്.കഷ്‌ടകാലംമെന്നല്ലാതെ എന്തുപറയാന്‍ ചേട്ടത്തിയമ്മയും രോഗബാധിതയാണ്.എങ്കിലും 6 പവന്‍ കൊടുക്കാം എന്ന വ്യവസ്ഥയിലായിരുന്നു വിവാഹം.എന്നാല്‍ വിവാഹത്തലേന്നായിട്ടും 4 പവന്‍മാത്രം ഒപ്പിക്കാനേ ആ നിര്‍ധനകുടുംബത്തിനായുള്ളൂ.വിവാഹം മുടങ്ങും എന്ന മട്ടിലായപ്പോഴാണ് ദൈവദൂതരെപ്പോടെ ഈ കരുണവറ്റാത്ത അധ്യാപികമാര്‍ അവിടെയെത്തിയത്.ഒരുരാവു പിന്നിട്ടാല്‍ വരണമാല്യമണിയേണ്ട ആ പെണ്‍കുട്ടിയുടെ നിസ്സഹായതയില്‍ മനസ്സലിഞ്ഞ ആ അധ്യാപികമാര്‍ അവരുടെ കൈകളിലെ ഓരോ പവന്‍വീതമുള്ള സ്വര്‍ണവള ഊരി നല്‍കി.ഇല്ലായിരുന്നെങ്കില്‍ മാസങ്ങള്‍ക്കുമുമ്പേ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങുമായിരുന്നു.