Breaking News

“മാഷും കുട്ടികളും” സര്‍ഗ്ഗസംവാദം സംഘടിപ്പിച്ചു

KDA  Sargha Samvadhamകൊടകര : ആനന്ദപുരം ഗവ. അപ്പര്‍ പ്രമറി സ്‌കൂളിന്റെ ശതാബ്‌ദി ആഘോഷപരിപാടിയുടെ ഭാഗമായി “”മാഷും കുട്ടികളും” സര്‍ഗ്ഗസംവാദം സംഘടിപ്പിച്ചു. പ്രശസ്‌ത സാഹിത്യകാരന്‍ കാഞ്ഞിരമറ്റം സുകുമാരന്‍ കുട്ടികളുമായി സംവദിച്ചു. നാടന്‍പാട്ടുകള്‍, കടംകഥകള്‍, പഴഞ്ചൊല്ലുകള്‍, മറിച്ചുചൊല്ലല്‍, നാക്കുവഴങ്ങാപ്പാട്ട്‌ തുടങ്ങി വിവിധ ഭാഷാകേളികള്‍ അവതരിപ്പിച്ചു. ഹെഡ്‌മിസ്‌ട്രസ്സ്‌ കെ.പി. ബീന, കോ  ഓര്‍ഡിനേറ്റര്‍ വി. ഗോപാലകൃഷ്‌ണന്‍, പ്രാഫ. എം.കെ. ചന്ദ്രന്‍, രാജന്‍ നെല്ലായി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!