Breaking News

സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ ക്യാമ്പിന്‌ തുടക്കമായി

safty awarenessകൊടകര : കൊടകര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ ഓണം വെക്കേഷന്‍ ക്യാമ്പ്‌ ഉദ്‌ഘാടനം ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി നിര്‍വ്വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസിലി വര്‍ഗ്ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു. പറപ്പൂക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. പ്രസാദ്‌, വാര്‍ഡ്‌ മെമ്പര്‍മാരായ കെ.ആര്‍. സോമന്‍, അമ്പിളി സോമന്‍, ചാലക്കുടി ഡി.വൈ.എസ്‌.പി. ടി.കെ. തോമസ്‌, കൊടകര സി.ഐ. കെ. സുമേഷ്‌, പുതുക്കാട്‌ സി.ഐ. എന്‍. മുരളീധരന്‍, ഡ്രില്‍ ഇന്‍സ്‌ട്രക്‌റ്റര്‍മാരായ സി.കെ.സുരേഷ്‌, സി.ആര്‍.ദിനേശന്‍, വി.വി. സതീഷ്‌ എന്നിവര്‍ സംസാരിച്ചു. കുപ്രസിദ്ധ കുറ്റവാളി ജയാനന്ദനെ പിടികൂടിയ പുതുക്കാട്‌ പോലീസ്‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ എം.എല്‍.എ. അഌമോദിച്ചു. സ്വാതന്ത്യ്രദിനപരേഡില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ആളൂര്‍ എസ്‌.എന്‍.വി.വി. എച്ച്‌.എസ്‌. സ്‌കൂളിലെ സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ ടീമിഌള്ള ഉപഹാരം ഡി.വൈ.എസ്‌.പി. ടി.കെ.തോമസ്‌ നല്‍കി. ജി.എച്ച്‌.എസ്‌. നന്തിക്കര, ജി.എച്ച്‌.എസ്‌. കൊടകര, എസ്‌.എന്‍.വി.വി.എച്ച്‌.എസ്‌. ആളൂര്‍ എന്നീ സ്‌കൂളുകളിലെ 260 ഓളം കേഡറ്റുകളാണ്‌ ക്യാമ്പില്‍ പങ്കെടുക്കുന്നത്‌. കായിക പരിശീലനം, ട്രാഫിക്‌ ബോധവത്‌കരണം, പ്രകൃതി സംരക്ഷണം, വ്യക്തിത്വവികസന ക്ലാസ്സുകള്‍ എന്നിവയാണ്‌ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ക്യാമ്പില്‍ പ്രശസ്‌ത സിനിമാതാരങ്ങളായ സോജ ജോണ്‍, ബിജു ചാലക്കുടി എന്നിവര്‍ പങ്കെടുത്തു. ക്യാമ്പ്‌ 21 ന്‌ സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!