കൊടകര : ചിറയില്‍ കുളിക്കാനിറങ്ങിയ വൃദ്ധന് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടകര കാവില്‍ കുംഭാരക്കോളനിയില് പേരാമംഗലംവീട്ടില്‍ തിരുമല (72) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഇയാളെ കൊടകര കാവില്‍ ബ്ലാച്ചിറ ലിഫ്റ്റ് ഇറിഗേഷന്കടവില് മരിച്ചനിലയില്‍ കണ്ടത്. പരേതന് അപസ്മാര രോഗിയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പുതുക്കാട് സര്‍ക്കാര്‍ ആശുപത്രിമോര്ച്ചറിയില് സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ കമലു. മക്കള്‍ : രാജേഷ്, രാധ. മരുമകള്‍ : സുശീല. കൊടകര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.