Breaking News

ചില്ലുകുപ്പികള്‍ നിറച്ച ലോറി ദേശീയപാതയില്‍ മറിഞ്ഞു : ഗതാഗതം സ്തംഭിച്ചു.

കൊടകര: ബിയര്‍ കമ്പനിയിലേക്ക് കുപ്പികളുമായി പോയിരുന്ന മിനി ലോറി മറിഞ്ഞ് കുപ്പികള്‍ റോഡില്‍ വീണ് പൊട്ടിച്ചിതറി. ഡ്രൈവര്‍ക്ക് പരിക്കേറ്റു. കൊടകരയ്ക്കടുത്ത് പേരാമ്പ്രയില്‍ വ്യാഴാഴ്ച പകല്‍ മൂന്നുമണിയോടെയാണ് അപകടം. ഓടിക്കൊണ്ടിരിക്കെ ലോറിയുടെ ഒരുവശത്തെ ടയര്‍ പൊട്ടി മറിയുകയായിരുന്നു. ലോറി ഡ്രൈവര്‍ പാലക്കാട് അഞ്ചുമൂര്‍ത്തി സ്വദേശി ബിച്ചാരംകോട്ടില്‍ മോഹന(45) നാണ് പരിക്കേറ്റത്.

പട്ടാമ്പിയില്‍നിന്ന് പൂലാനിയിലെ ബിയര്‍ കമ്പനിയിലേക്ക് ഒഴിഞ്ഞ കുപ്പികള്‍ കൊണ്ടുപോകുകയായിരുന്നു ലോറി. മറിഞ്ഞ ലോറിയില്‍ നിന്ന് നിരവധി ചില്ലുകുപ്പികള്‍ റോഡില്‍ വീണ് പൊട്ടിച്ചിതറി. ചില്ലു നിറഞ്ഞ റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കൊടകര പോലീസ് സ്ഥലത്തെത്തി ലോറിയും ചില്ലുകളും റോഡില്‍നിന്ന് നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!