എ.എല്‍.പി.എസ്‌ ആലത്തൂര്‍ സ്‌കൂളി ലെ പി.ടി.എ. യെ ആദരിച്ചു.

Alathur Schoolമുകുന്ദപുരം എസ്‌.എന്‍.ഡി.പി. യൂണിയന്‍ കൗണ്‍സിലര്‍ സുഗതന്‍ മുണ്ടയ്‌ക്കല്‍ എ.എല്‍.പി.എസ്‌ ആലത്തൂര്‍ സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റിനേയും ഹെഡ്‌മിസ്‌ട്രസിനേയും പൊന്നാടയണിയിച്ച്‌ ആദരിക്കുന്നു.

കൊടകര: തൃശൂര്‍ ജില്ലയിലെ ഏറ്റവും നല്ല പി.ടി.എ. യ്‌ക്കുള്ള അവാര്‍ഡില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എ.എല്‍.പി.എസ്‌ ആലത്തൂര്‍ സ്‌കൂളിനെ ആലത്തൂര്‍ എസ്‌.എന്‍.ഡി.പി. ശാഖായോഗം ആദരിച്ചു. ശാഖ പ്രസിഡന്റ്‌ രാമകൃഷ്‌ണന്‍ കൂടപറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. എസ്‌.എന്‍.ഡി.പി. മുരിയാട്‌ മേഖല ചെയര്‍മാന്‍ ശിവരാമന്‍ ഞാറ്റുപെട്ടി ആദരിക്കല്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. മുകുന്ദപുരം എസ്‌.എന്‍.ഡി.പി. യൂണിയന്‍ കൗണ്‍സിലര്‍ സുഗതന്‍ മുണ്ടയ്‌ക്കല്‍ പി.ടി.എ. പ്രസിഡന്റിനേയും ഹെഡ്‌മിസ്‌ട്രസിനേയും പൊന്നാടയണിയിച്ച്‌ ആദരിച്ചു. ഹെഡ്‌മിസ്‌ട്രസ്സ്‌ എം.ഡി. ലീന , ദീപക്‌ എന്‍.സി.,ചന്ദ്രന്‍ ആങ്കാരത്ത്‌ എ, പി.ടി.എ. പ്രസിഡന്റ്‌ ഉമേഷ്‌ കൃഷ്‌ണന്‍ , ദേവരാജന്‍ എന്‍.എ. എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!