Breaking News

കോതമംഗലം കാല്‍നട തീര്‍ത്ഥയാത്ര ഉദ്ഘാടനം ചെയ്തു.

Theertha yaathra photoകോടാലി : പൂതംകുറ്റി മേഖലയുടെ കോതമംഗലം കാല്‍നട തീര്‍ത്ഥയാത്രയുടെ ഉദ്ഘാടനം ചെയ്തു. കോടാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലാണ് യല്‍ ദോ മേറര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുനാളും തീര്‍ത്ഥയാത്രയും ഉദ്ഘാടനം ചെയ്തത്. വി.കുര്‍ബ്ബാനക്കും നേര്‍ച്ചക്കും ശേഷം തൃശൂര്‍ ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ് തീര്‍ത്ഥയാത്രപതാക ഫാ. യാക്കോബ് നമ്മുണ്ണവിലിന് നല്‍കികൊണ്ടാണ് തീര്‍ത്ഥയാത്ര ഉദ്ഘാടനം ചെയ്തത്. കോടാലി പള്ളിയില്‍ വിശുദ്ധന്റെ നാമത്തില്‍ സ്ഥാപിച്ച കല്‍കുരിശില്‍ നിന്നാണ് തീര്‍ത്ഥയാത്ര ആരംഭിച്ചത്. ഫാ. കെ.ടി. ജേക്കബ്, ഫാ. യജ്‌സണ്‍ ജോണ്‍ , ഫാ. യോഹന്നാന്‍ , ഫാ. യല്‍ദോപാലയില്‍ , ഫാ. യല്‍ദോ ചക്ക്യാട്ടില്‍ എന്നിവരും വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

കോടാലിയില്‍ നിന്നും വെള്ളിക്കുളങ്ങര, പൂതംകുറ്റിവഴി പോകുന്ന കാല്‍നട തീര്‍ത്ഥയാത്രക്ക് നിരവധി പള്ളില്‍ സ്വീകരണം നല്‍കും. ഒക്ടോബര്‍ 2ന് വൈകീട്ട് 6 ന് കോതമംഗലത്ത് വിശുദ്ധന്റെ കബറിങ്കല്‍ എത്തിച്ചേരും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!