Breaking News

സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ടെക്‌നോളജി സേവനദിനം ആചരിച്ചു.

KDA Sahridya Engineering  Collegeകൊടകര : സഹൃദയ കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം വളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനം സേവനദിനമായി ആചരിച്ചു. കൊടകര ഗവണ്‍മെന്റ് ഹോസ്പിറ്റലും പരിസരവും വൃത്തിയാക്കി കൊണ്ടാണ് സേവനദിനം ഭംഗിയാക്കിയത്. കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു.എന്തിനും പ്രതിഫലം എന്ന ചിന്തയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ഇങ്ങനെയുള്ള സേവന മനസ്‌കരായ വിദ്യാര്‍ത്ഥികള്‍ വളര്‍ന്ന് വരണമെന്ന് പ്രസിഡന്റ് ഉദ്ഘാടനവേളയില്‍ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ സോമന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമ്പിളി കെ.വി., ഹോസ്പിറ്റല്‍ ജീവനക്കാരായ മധുസൂധനന്‍ , ഷെര്‍ളി, എന്‍ .എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ വീനസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!