കൊടകര : കാവില്‍ പാടം കള്ളിവളപ്പില്‍ പരേതനായ കേലന്റെയും അമ്മിണിയുടെയും ബധിരയും മൂകയുമായ മകള്‍ വനജ വളരെ കാലമായി ഹൃദയസംബന്ധമായ അസുഖമായി എറണാകുളം അമൃത ഹോസ്‌പിറ്റലില്‍ ചികിത്സയിലാണ്. ഇപ്പോള്‍ ഇവര്‍ക്ക് അടിയന്തിരമായി ഒരു ഓപ്പറേഷന്‍ ആവശ്യമായി വന്നിട്ടുള്ളതും ആയതിന് 6 ലക്ഷം രൂപയോളം ചിലവ് വരുന്നതുമാണ്. ചികിത്സക്കായി ഇതിനകം തന്നെ വലിയൊരു സംഖ്യ ചിലവായിട്ടുള്ളതും, ഈ ഇനത്തില്‍ തന്നെ കുടുംബത്തിന് വലിയ കടബാധ്യതയുള്ളതുമാണ്. കുടാതെ കൂലിവേല എടുത്ത് ജീവിച്ചു വന്നിരുന്ന അമ്മിണി കഴിഞ്ഞ ആറുമാസമായി ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് തീരെ കിടപ്പിലായതോടുകൂടി കുടുംബം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിലുമാണ്. ഈ അവസ്ഥയില്‍ വനജയുടെ ഓപ്പറേഷഌവേണ്ട പണം സ്വരൂപിക്കുവാന്‍ കുടുംബത്തിന് യാതൊരു നിവര്‍ത്തിയും ഇല്ലാതെ വന്നിട്ടുള്ളതും ഈ സാഹചര്യത്തില്‍ വനജയുടെ ഓപ്പറേഷഌവേണ്ട തുക സ്വരൂപിക്കുന്നതിഌവേണ്ടി നാട്ടുകാരുടെ ഒരു കമ്മറ്റി രൂപികരിച്ച് പ്രവര്‍ത്തനം തുടങ്ങുകയും വനജ ചികിത്സ സഹായ സമിതിയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് കൊടകര ശാഖയില്‍ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങുകയും ചെയ്‌തിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 17070100018146, ഐ.എഫ്.എസ്.സി. കോഡ് എഫ്.ഡി.ആര്‍.എല്‍. 0001707, ഫെഡറല്‍ ബാങ്ക് കൊടകര എന്ന നമ്പറില്‍ താങ്കളുടെ ഉദാരമായ സംഭാവന തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.