Breaking News

ദേശീയ പാതയോരത്ത് മാലിന്യം തള്ളുന്നു ; പരിസരവാസികള്‍ ദുരിതത്തില്‍ ;

Apple

Hits: 20

KDA Malinnya Nikshepamനെല്ലായി : ദേശീയ പാതയോരത്ത് കുളത്തൂരില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളുന്നു. പച്ചക്കറിയുടേയും കോഴിയുടേയും മാലിന്യമാണ് ഇവിടെ കൊണ്ടുവന്നിടുന്നത്. മാലിന്യം തള്ളിയതിനെതുടര്‍ന്ന് കടുത്ത ദുര്‍ഗന്ധവും കിണറുകളിലെ ജലം മലിനമാകുന്നതും മൂലം പരിസരവാസികളും വഴിയാത്രക്കാരും ദുരിതത്തിലായി. രാത്രികാലങ്ങളിലാണ് പ്രധാനമായും ഈ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ കാവലിരുന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകള്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഈ പ്രദേശത്ത് ക്യാമറ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും രാത്രികാലങ്ങളില്‍ യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കാവലിരിക്കുമെന്നും മുന്‍ മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ചേന്ദമംഗലത്ത്, ബ്ലോക്ക് സെക്രട്ടറി പി.ആര്‍. പ്രശാന്ത് എന്നിവര്‍ അറിയിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.