Breaking News

നവശക്തി നടമാടും നവരാത്രിക്കാലം.

navaratriസരസ്വതി നമസ്‌തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദ നന്മയുടേയും ഐശ്വര്യത്തിന്റേയും പൊന്‍പ്രഭയില്‍ വീണ്ടുമൊരു നവരാത്രിക്കാലത്തിന്‌ സമാരംഭമായി. ശരത്‌ക്കാലത്തില്‍ ആശ്വിനമാസത്തില്‍ ശുക്ലപക്ഷത്തിലെ പ്രഥമ മുതല്‍ നവമി വരെയുള്ള 9 നാളുകളിലായാാണ്‌ നവരാത്രി ആഘോഷിക്കുന്നത്‌. പത്താംനാള്‍ ആഘോഷത്തിന്റേയും വിദ്യയുടേയും പ്രവൃത്തിയുടേയും ശുഭവേളയായി വിജയദശമിയും കടന്നുവരുന്നു.അഷ്‌ടമിനാളില്‍ പൂജവെപ്പു തുടങ്ങി വിജയദശമി വരെ അധ്യയനമോ ഉപകരണ പ്രയോഗമോ പാടില്ലെന്നാണ്‌ വിശ്വാസം. ദുര്‍ഗതിയെ നിവാരണം ചെയ്യുന്ന ദുര്‍ഗയുടെ മുമ്പില്‍ സര്‍വവും സമര്‍പ്പിച്ചതോടൊപ്പം വിജയദശമി ദിനത്തില്‍ വര്‍ധിതോത്സാഹത്തോടെ കര്‍മരംഗത്തേക്ക്‌ പ്രവേശിക്കുകയും ചെയ്യുന്നു. ഒമ്പതു ശക്‌തികളുടെ സംയുക്തമാണ്‌ നവരാത്രി.

കുമാരി, ത്രിമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്‌ഡിക, ശ്യാഭവി, ദുര്‍ഗ, സുഭദ്ര എന്നീ രൂപസങ്കല്‍പ്പങ്ങളിലാണ്‌ ഓരോ ദിവസവും പൂജിക്കുന്നത്‌. മഌഷ്യന്റെ ഭൗതീകവും ആത്മീകവുമായ ജീവിതത്തിന്‌ ഊര്‍ജശക്തിയേകുന്ന നാളുകളാണ്‌ നവരാത്രിയുടേത്‌. ഭാരതത്തിലാകമാനം ഭക്ത്യാദരപൂര്‍വം ആചരിച്ചുവരുന്ന ഈ ഉത്സവത്തിന്‌ ദേശകാലവ്യത്യാസങ്ങള്‍ ആചരണത്തിലും ആഘോഷത്തിലും കാണാനാകും. ദക്ഷിണേന്ത്യയില്‍ ആദ്യ 3 ദിവസം ലക്ഷ്‌മീഭാവത്തിലും രണ്ടാമത്തെ 3 ദിവസം സരസ്വതിയേയും അവസാന 3 നാള്‍ ദുര്‍ഗയേയും പൂജിച്ചാരാധിക്കുന്നു. എന്നാല്‍ അഷ്‌ടമിക്ക്‌ ദുര്‍ഗയേയും നവമിക്ക്‌ ല്‌ക്ഷ്‌മി യേയും വിജയദശമിക്ക്‌ സരസ്വതിയേയും ആരാധിക്കുന്നവരുമുണ്ട്‌.

2007102053470301തമിഴ്‌നാട്ടില്‍ വസന്തനവരാത്രി, മാഘനവരാത്രി, ശാരദാനവരാത്രി എന്നിങ്ങനെ 3 സങ്കല്‍പ്പങ്ങളിലാണ്‌ നവരാത്രി ആഘോഷം. വിദ്യാദേവതയായ സരസ്വതിയെ ‘കലൈമകള്‍’ എന്നാണ്‌ വിളിക്കുന്നത്‌. ബൊമ്മക്കൊലു ഒരുക്കിയ പ്രത്യേകപൂജ ഇവിടെ സവിശേഷമാണ്‌.കലശത്തില്‍ നാളികേരം വച്ച്‌ ഈശ്വരിയെ സങ്കല്‍പ്പിച്ച്‌ പൂജിക്കുന്നു. സമീപത്ത്‌ വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള ബൊമ്മക്കൊലുകള്‍ ഒരുക്കുന്നു. ബംഗാള്‍, മഹാരാഷ്‌ട, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ ദുര്‍ഗാപൂജക്കാണ്‌ ഏറെ പ്രാധാന്യം. മഹിഷാസുരകഥയുമായി ബന്ധപ്പെട്ടാണ്‌ ഇവിടെ ദുര്‍ഗാപൂജ. മഹിഷാസുരമര്‍ദിനിയായ മാതംഗിയുടെ രൂപം 3 ദിവസത്തെ വിശേഷപൂജകള്‍ക്കുശേഷം വിജയദശമിദിവസം സ്‌നാനഘട്ടത്തില്‍ നിമജ്ഞനം ചെയ്യുകയാണ്‌ പതിവ്‌. നവരാത്രി നാളുകളില്‍ പലയിടത്തും കുമാരിപൂജയും നടന്നുവരുന്നു. 2 ഌം 10 ഌം പ്രായമുള്ള ബാലികമാരെയാണ്‌ കുമാരിപൂജക്ക്‌ തെരഞ്ഞെടുക്കുന്നത്‌. 9 ദിവസങ്ങളില്‍ 9 ഭാവങ്ങളില്‍ ഇവര്‍ പൂജിക്കപ്പെടുന്നു. ഓരോദിവസവും അതേ ദിവസത്തെ ദേവിയുടെരൂപത്തിനഌസരിച്ചുള്ള ആടയാഭരണങ്ങള്‍ അണിയിച്ചാണ്‌ ബാലികമാരെ ഒരുക്കുന്നത്‌. പാപപരിഹാരത്തിഌം അഭീഷ്‌ടഫലസിദ്ധിയും ഇതിലൂടെ സാധ്യമാണെന്നാണ്‌ വിശ്വാസം.ഉത്തരേന്ത്യയില്‍ വിജയദശമി ദസറ എന്ന പേരിലറിയപ്പെടുന്നു. സീതാദേവിയെ അപഹരിച്ച രാവണനെ നിഗ്രഹിക്കാന്‍ രാമന്‌ സാധ്യമായത്‌ നവരാത്രി വ്രതത്തിലൂടെയാണെന്നും വിജയദശമിദിനത്തിലാണ്‌ രാവണനിഗ്രഹം നടന്നതെന്നുമാണ്‌ വിശ്വാസം.

saraswathi01ദൈവീകശക്തി രാക്ഷസശക്തിയെ തോല്‍പ്പിച്ച്‌ വിജയം വരിച്ച വിജയദശമി വിദ്യാരംഭത്തിന്‌ ശുഭദിനമാണ്‌. വിദ്യയുടെ അധിഷ്‌ഠദേവതയും സാഹിത്യാദികലകളുടെ പ്രതീകവുമാണ്‌ ദേവി. സരസ്വതി എന്നാല്‍ സരസ്സുപോലെ ആഴമുള്ളവള്‍ എന്നാണ്‌ അര്‍ഥമാക്കുന്നത്‌. ആഴത്തിലുള്ള വിദ്യയുണ്ടാകാനായി ഈ ദിനത്തില്‍ ആദ്യക്ഷരം കുറിക്കുന്നതും ഉത്തമമാണ്‌. വിദ്യാരംഭത്തിന്‌ കുട്ടികള്‍ ഹരിശ്രീ ഗണപതയേ നമ എന്ന്‌ ആദ്യ വാചകമെഴുതി അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു. എഴുത്തിനിരുത്തല്‍, പുസ്‌തകപൂജ എന്നിവ എഴുത്തിനോടുള്ള നമ്മുടെ ആദരവിന്റെ അടയാളമാണ്‌. കത്തിച്ചുവച്ച നിലവിളക്കിഌ മുമ്പില്‍ വെള്ളിത്തളികയില്‍ അരിയിലോ നെല്ലിലോ ഹരിശ്രീ കുറിച്ചതിഌശേഷം ഇളംനാവില്‍ സ്വര്‍ണമോതിരം കൊണ്ട്‌ എഴുതുന്നു. ബ്രഹ്മശ്രീ രൂപത്തില്‍ പൂജിക്കപ്പെടുന്ന ജഗദംബയുടെ ശക്തി പ്രപഞ്ചം മുഴുവന്‍ നിറയുന്ന വേളയാണ്‌ നവരാത്രിക്കാലം.ഭക്തന്റെ ആധ്യാത്മികജിവിതത്തില്‍ നവശക്തി നടമാടുന്ന പുണ്യകാലം.

കൊടകര ഉണ്ണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!