എന്തിനും ഏതിനും സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകളുള്ള കാലമാണിത്. പിന്നെ എന്തിന് മദ്യത്തിന്റെ കാര്യത്തില്‍ ഒന്നായിക്കൂടാ. കേരളത്തില്‍ ലഭ്യമായ മദ്യയിനങ്ങളെക്കുറിച്ച് സമഗ്രമായി വിവരം നല്‍കുന്ന ആന്‍ഡ്രോയ്ഡ് ആപ്പാണ് ‘കുപ്പി’.
‘കുടിയന്‍മാര്‍ക്കൊരു വഴികാട്ടി’യെന്ന് ‘കുപ്പി ആപ്പി’നെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല. ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് ഏതൊക്കെ ഇനം മദ്യങ്ങള്‍ വില്‍ക്കുന്നു, അവയുടെ വിലയെത്ര, ബിവറേജസ് വില്‍പ്പനശാലകള്‍ ഓരോ നഗരത്തിലും എവിടെ സ്ഥിതിചെയ്യുന്നു തുടങ്ങി, മദ്യം വാങ്ങുന്നവര്‍ക്ക് സഹായകമായ മിക്ക വിവരങ്ങളും ‘കുപ്പി’ വഴി വിരല്‍ത്തുമ്പിലെത്തും.

നിങ്ങളുടെ പക്കല്‍ എത്ര കാശുണ്ടോ അതിന് ഏതൊക്കെ ബ്രാന്‍ഡ് കിട്ടുമെന്നറിയാനും കുപ്പി ആപ്പ് സഹായിക്കും. ലിയോ സോഫ്റ്റ്‌വേര്‍സ് ( LEO Softwares ) രൂപംനല്‍കിയ ‘കുപ്പി ആപ്പ്’ ( Kuppi App ) ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.