രണ്ടാം വരവിൽ കൈ നിറയെ ചിത്രങ്ങൾ.

manju-warrier-eight-films-comeback-94-RANDAM-VARAVIL-Wമടങ്ങി വരവ് ഗംഭീരമാക്കാൻ തന്നെയാണ് മഞ്ജു വാര്യരുടെ തീരുമാനം. മോഹൻലാൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൂടെ തിരിച്ചു വരുന്ന മഞ്ജുവിനെ കാത്തിരിക്കുന്നത് എട്ട് ചിത്രങ്ങളാണ്‌. മടങ്ങി വരവിലെ ആദ്യ ചിത്രം അഭിനയിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ ഈ എട്ട് ചിത്രങ്ങൾ കരാറായിക്കഴിഞ്ഞു എന്നാണു റിപ്പോർട്ടുകൾ.

ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന മോഹൻലാൽ – രഞ്ജിത്ത് ടീമിന്റെ ചിത്രമായിരിക്കും മടങ്ങിവരവിൽ മഞ്ജു അഭിനയിക്കുന്ന ആദ്യ ചിത്രം. ഇതിൽ ലാലിനും മഞ്ജുവിനുമൊപ്പം മലയാളത്തിലെ മറ്റൊരു സൂപ്പർ നായകനെയും രഞ്ജിത്ത്ഈ ചിത്രത്തിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുന്നുണ്ട്. തിരക്കഥ എഴുത്തിന്റെ അവസാന ഘട്ടത്തിലാണ് രഞ്ജിത്ത്.’മാൻ ഫ്രൈഡേ’ എന്ന പേരാണ് ചിത്രത്തിന് എന്നാണ് കേൾക്കുന്നതെങ്കിലും രഞ്ജിത്ത് ഇതിനെപ്പറ്റി ഒന്നും തന്നെ പറഞ്ഞിട്ടല്ല.പേരും മറ്റു കാര്യങ്ങളും എല്ലാം വൈകാതെ തന്നെ പുറത്ത് വരുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നു. ഡിസംബർ ആദ്യം തന്നെ ചിത്രീകരണം തുടങ്ങും.

ഈ ചിത്രം പൂർത്തിയാക്കിയാൽ ഉടൻ മഞ്ജു അഭിനയിക്കുന്നത് സഞ്ജയ്‌ – ബോബി തിരക്കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ ഹൌ ഓൾഡ്‌ ആർ യു’ എന്ന ചിത്രത്തിലാണ്. ” പ്രായത്തിന്റെ പേരിൽ ഒന്നിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയാത്ത ഒരാൾ. അതും ഈ കാലത്ത് പ്രായത്തിന്റെ പേര് പറഞ്ഞ് ഓരോരുത്തരും ഓരോ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന ഈ സമയത്ത്.ഇതിനെയെല്ലാം വിദഗ്ദമായി നേരിടുന്ന നിരുപമ രാജീവ്‌ എന്ന റവന്യൂ വകുപ്പിലെ സമർത്ഥയായ ഉദ്യോഗസ്ഥയായി ആണ് മഞ്ജു ഈ സിനിമയിൽ എത്തുന്നത് . ഇതിൽ നിരുപമയുടെ ഭർത്താവായ രാജീവ്‌ എന്ന കഥാപാത്രമായി എത്തുന്നത് കുഞ്ചാക്കോ ബോബൻ ആണ്. മഞ്ജു തിരികെ എത്തുന്നു എന്ന് കേട്ടതിനു ശേഷം ഉണ്ടായ കഥയാണ്‌ ഇത്. നിരുപമയായി മഞ്ജു ഓക്കേ ആയാൽ മാത്രം ചെയ്‌താൽ മതി എന്നായിരുന്നു തീരുമാനം ” തിരക്കഥാകൃത്തക്കളായ ബോബി സഞ്ജയിലെ സഞ്ജയ്‌ പറയുന്നു.

ഈ ചിത്രത്തിന്റെ കഥ പറയാൻ മഞ്ജുവിന്റെ വീട്ടിലേക്ക് പോകുകയാണ് ഉണ്ടായത്. ഈ കഥയ്ക്ക് ശേഷം മഞ്ജുവിനോട് മറ്റൊരു കഥ കൂടെ കേൾക്കാമോ എന്ന് ചോദിച്ചപ്പോൾ ഓക്കേ എന്ന മറുപടി കിട്ടി. ആ കഥയും പറഞ്ഞു. അതും മഞ്ജുവിന് ഇഷ്ടമായി. ഈ രണ്ടാമത്തെ കഥ റോഷൻ ആൻഡ്രൂസ് ആലോചിക്കുന്നത് പ്രിഥ്വിരാജിനെ നായകനാക്കിയാണ്.

മഞ്ജു സമ്മതിച്ച ഉടൻ തന്നെ റോഷൻ വളരെ പെട്ടന്ന് കാര്യങ്ങൾ നീക്കി. മഞ്ജുവിനെ വെച്ച് ഉടൻ തന്നെ ഒരു ഫോട്ടോ ഷൂട്ട്‌ പ്ലാൻ ചെയ്തു. മഞ്ജുവിന്റെ പുതിയ ഫോട്ടോയ്ക്കൊപ്പം ബാല്യത്തിലെ ചിത്രങ്ങളും ഒരുക്കിയാണ് പോസ്റ്റർ ഒരുക്കിയത്. മറ്റൊരു ചിത്രത്തിന്റെ തിരക്കിലായതിനാൽ ചാക്കോച്ചനു ഈ ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. മാത്രമല്ല ഈ ചിത്രത്തിൽ ചാക്കോച്ചന്റെ ലുക്ക്‌ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിൽ നിന്നും വ്യത്യസ്തമാണ്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്.

ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന സത്യൻ അന്തിക്കാട് തന്റെ അടുത്ത ചിത്രം മഞ്ജുവിനെ വെച്ചാണ് പ്ലാൻ ചെയ്യുന്നത്.

സംവിധായകനും നടനുമൊക്കെയായ ബാലചന്ദ്രമേനോൻ മഞ്ജുവിനെ വെച്ച് ചിത്രം സംവിധാനം ചെയ്തു കൊണ്ട് തിരിച്ചു വരാനുള്ള പദ്ധിതിയിലാണ്. ആഗസ്റ്റ്‌ സിനിമയുടെ ബാനറിൽ ഒരു പുതിയ സംവിധായകൻ പ്രിഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മഞ്ജുവിനെ നായികയായി ആലോചിക്കുന്നത്. സിബി മലയിലിന്റെ ചിത്രം. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം ഇതൊക്കെയാണ് മഞ്ജുവിന് വേണ്ടി റെഡി ആയ ചിത്രങ്ങൾ.

ഈ പറഞ്ഞ ചിത്രങ്ങൾക്കെല്ലാം പുറമെ മഞ്ജു വാര്യർക്ക് വേണ്ടി നായിക പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.പക്ഷെ കഥ കെട്ട് ഇഷ്ടമായാൽ മാത്രമേ മഞ്ജു ഡേറ്റ് നൽകൂ. അഭിനയരംഗത്ത് 14 വർഷത്തെ ഇടവേള ഉണ്ടായത് മഞ്ജു വാര്യർ എന്ന അഭിനേത്രിയെ സംബന്ധിച്ച് ഒരു പ്രശ്നമേ ഇല്ലായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം വരവ് വന്ന ഒരു നായികയ്ക്കും ഇത്രയും വലിയ ഒരു വരവേൽപ്പ് ലഭിച്ചിട്ടില്ല. മിക്കവരും ഒന്നോ രണ്ടോ പടങ്ങൾ ചെയ്ത് വീണ്ടും മറയുകയാണ് ചെയ്യുന്നത്. എന്നാൽ മടങ്ങിവരവിലെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് തന്നെ എട്ട് ചിത്രങ്ങളിലേക്ക് കരാറായ മഞ്ജു ഇവിടെയും പുതിയ ചരിത്രം കുറിക്കുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!