Breaking News

ന്യൂജനറേഷന്‍ സിനിമകളില്‍ അഭിനയിക്കാന്‍ മോഹം: ലക്ഷ്മി ഗോപാലസ്വാമി.

Lakshmi-wants-to-act-in-new-generation-films-96-NEWGENERATION-Wന്യൂജനറേഷന്‍ സിനിമകളില്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി.ന്യൂജനറേഷനിലെ സ്ത്രീ കഥാപാത്രങ്ങള്‍ വെറും ഗ്ലാമര്‍ വേഷങ്ങളല്ല, സ്റ്റെലിഷ് ആയി നടക്കുന്ന ഇന്നത്തെ തലമുറയാണ്. ഇന്നത്തെ സിനികളില്‍ കഥാപാത്രങ്ങള്‍ക്ക് പ്രായ വ്യത്യാസം തിരിച്ചറിയാനാകില്ല എല്ലാവരും സ്റ്റെലിഷാണ്. അമ്മ വേഷങ്ങളും കോളെജ് പെണ്‍കുട്ടികളുടെ കഥാപാത്രങ്ങളുമെല്ലാം ന്യൂജനറേഷന്‍ രീതിയില്‍ തന്നെ വെളളിത്തിരയിലെത്തുന്നു.എന്നാല്‍ സിനിമാ അവസരങ്ങള്‍ക്ക് വേണ്ടി നൃത്തത്തെ മാറ്റി നിര്‍ത്താന്‍ തയ്യാറല്ലെന്നും ലക്ഷമി ഗോപാലസ്വാമി വ്യക്തമാക്കി.
റിലീസിനൊരുങ്ങുന്ന ഷാജി എന്‍ കരുണിന്റെ ചിത്രത്തില്‍ ജയറാമിന്റെ ഭാര്യ വേഷം ലക്ഷ്മിയാണ് അവതരിപ്പിച്ചിരിക്കുന്നത്. നൃത്ത പരിപാടികളുടെ തിരക്കിലാണെങ്കിലും നൃത്തപഠത്തില്‍ സജീവമാകാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ കലാകാരി.മൈസൂര്‍ ഭരതനാട്യമാണ് ഗവേഷണ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭാര്യയായും അമ്മയായും നര്‍ത്തകിയുമായുമെല്ലാം മലയാളിക്ക് മുന്നിലെത്തിയ ലക്ഷമി ഗോപാലസ്വാമി ഇനി ന്യൂജനറേഷന്‍ നായികാകാനുള്ള ഒരുക്കത്തിലാണ്. അഭിനേത്രി എന്നതിനെക്കാള്‍ നല്ല നര്‍ത്തകി എന്നറിയപ്പെടാന്‍ തന്നെയാണ് ആഗ്രഹമെന്നും ലക്ഷ്മി വ്യക്തമാക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!