Breaking News

മാതാ ഹൈസ്‌ക്കൂളില്‍ നിര്‍മ്മിച്ച മഴവെളള സംഭരണി ഉദ്ഘാടനം ചെയ്തു.

RAINWATER HARVESTINGമണ്ണംപേട്ട : കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ  സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി  മാതാ ഹൈസ്‌ക്കൂളില്‍ നിര്‍മ്മിച്ച മഴവെളള സംഭരണി എം.എല്‍ .എ. പ്രൊഫ. സി. രവീന്ദ്രനാഥ്  ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. ശിവരാമന്‍ അദ്ധ്യക്ഷനായിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എസ്. ജോഷി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എല്‍ . ജോസ് മാസ്റ്റര്‍ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭാഗ്യവതി ചന്ദ്രന്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍ . നളിനി, സി.എ. മേരി ടീച്ചര്‍ , സ്‌കൂള്‍ മാനേജര്‍ ഫാ. ജോളി ചിറമ്മല്‍ , പ്രധാന അദ്ധ്യാപിക ഒ.എ. ലീന, പി.ടി.എ. പ്രസിഡണ്ട് ആന്റണി ജോസഫ്, റിസോഴ്‌സ് പേഴ്‌സണ്‍ ഫ്രാങ്കോ ജോര്‍ജ്ജ്, നീര്‍ത്തട പദ്ധതി സെക്രട്ടറി ശ്രീകുമാര്‍ കളരിക്കല്‍ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.എം. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു. 90,000 ലിറ്റര്‍ ശേഷിയുളള സംഭരണി നിര്‍മ്മിച്ചത്. മൂന്ന് ലക്ഷത്തി എഴുപത്തിയാറായിരത്തി എണ്ണൂറ് രൂപ ചിലവായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!