Breaking News

ശാരീരിക പരിമിതികളെ അതിജീവിച്ച് സുധീഷ്‌ ചന്ദ്രനു ഫോട്ടോഗ്രഫി മത്സരത്തിൽസ്പെഷ്യൽ ജൂറി പുരസ്ക്കാരം.

`അഭിമാനപൂർവം ഗ്രാമോത്സവ വേദിയിൽ -സുധീഷ്‌ ചന്ദ്രൻ; ശാരീരിക പരിമിതികളെ അതിജീവിച്ചും ഫോട്ടോഗ്രഫി എന്ന തന്റെ അദമ്യമായ അഭിവാഞ്ച കൈവെടിയാതെ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്ത സുധീഷ്‌ ചന്ദ്രൻ വിധി നിർണ്ണയ സമിതിയുടെ പ്രത്യേക പരാമർശത്തിനും പുരസ്ക്കാരത്തിനും അർഹരായി.

കൊടകര : പാറക്കടവ് ഗ്രമോല്സവതിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈൻ ഫോട്ടോഗ്രഫി മത്സരത്തിൽ പറപ്പൂക്കര നെടുംബാൽസ്വദേശി  സുധീഷ്‌ ചന്ദ്രൻസ്പെഷ്യൽ ജൂറി പുരസ്ക്കാരം നേടി. സുധീഷിനു ചെറുപ്പത്തിൽ പോളിയോ രോഗം മൂലം നടക്കാൻ കഴിയാതെ ആയി. നാലു ചുമരുകൾക്കുള്ളിൽ sudheeshഒതുങ്ങേണ്ട ജീവിതം കഠിന പ്രയത്നതാലും പാർട്ടി പ്രചോദനതാലും (ഒരു കറ തീർന്ന കമ്മ്യൂണിസ്റ്റ്‌കാരനാണ് സുധീഷ്‌) പഠിച്ചു ഇപ്പോൾ കൃഷി വകുപ്പിൽ ഗുമസ്തനായി ജോലി നോക്കുന്നു. കോളേജിലെ എസ്.എഫ്.ഐ. പ്രസ്തനതിലൂടെയും ഡി.വൈ.എഫ്.ഐ. പഞ്ചായത്ത് പ്രസിഡണ്ട്‌ ആയും പാർട്ടി മെമ്പർ ആയും തുടങ്ങി. ജോലി ലഭിക്കുന്നതുവരെ പോരാട്ട വീഥിയിൽ ആയിരുന്നു. എപ്പോൾ നാട്ടിക എൻജിഒ യുണിയൻബ്രാഞ്ച് കമ്മിറ്റി മെമ്പർ.ഇതുപോലെ പാർട്ടി ചുമതലയുള്ള വികലങ്ങരുടെ സംഘടനയായ ഡി.എ.ടബ്ലിയു കൊടകര ഏരിയ പ്രസിഡണ്ട്‌ഉം തൃശൂർ ഡി.സി. മെമ്പറും ആണ് സുധീഷ്‌.

നാടാൻ പാട്ടുകൾ കവിതകൾ എന്നിവ എഴുതുകയും അല്ബും ആക്കുകയും ചെയ്തിട്ടുണ്ട്. ശാരീരിക അസ്വതതകൽക്കിടയിലും മൊബൈലിലും ചെറിയ ക്യാമറയിലും എടുക്കുന്ന ചിത്രങ്ങൾ പലപ്പോഴും ജനശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. പാറക്കടവ് ഗ്രമോല്സവതിന്റെ ഫോട്ടോഗ്രഫി മത്സരത്തിൽ സുധീഷിന്റെ ചിത്രങ്ങൾ ആയിരക്കണക്കിന് ആളുകളെ ആകർഷിച്ചു. ഇതു കണക്കിലെടുത്താണ് അദ്ദേഹത്തിന് സ്പെഷ്യൽ ജൂറി പുരസ്ക്കാരം നല്കിയത്. സഘാവ് വി.എസ്. അച്ചുതാനന്ദനെ  ഒന്ന് നേരിൽകാണുക എന്നാ സ്വപ്നമാണ് പാറക്കടവ് ഗ്രമോല്സവതിലൂടെ  സുധീഷിനു സാധിച്ചത്. സ: ടി ശശിധരൻആണ് സുധീഷിനു പുരസ്ക്കാരം സമ്മാനിച്ചത്‌. ഇഷ്ടിക, മണൽ, മണ്ണ് മാഫിയക്കെതിരെ സമരരംഗതാനിപ്പോൾ.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!