Breaking News

അറിവിന്റെ ആദ്യാക്ഷരം കുറിച്ചുകൊണ്ട് പൂനിലർക്കവിൽ വിജയദശമി ആഘോഷം.

Kdk_Poonilarkkavu_Vidhyarambham എഴുത്തിനിരുത്തല്‍ ചടങ്ങിന് കാഞ്ഞിരപ്പറമ്പുമഠം ശങ്കരനാരായണന്‍ നേതൃത്വം നല്കുന്നു.

കൊടകര : ഭക്തിചൈതന്യത്തിന്റെ പൂനിലാപ്രഭയില്‍ പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങുനടന്നു. സരസ്വതിമണ്‌ഡപത്തിഌമുമ്പിലാണ്‌ കുരുന്നുകള്‍ ആദ്യാക്ഷരത്തിന്റെ അമൃതം ഌകര്‍ന്നത്‌. സരസ്വതിമണ്‌ഡപത്തിലെ പ്രത്യേകപൂജകള്‍ക്കുശേഷമായിരുന്നു പൂജയെടുപ്പും എഴുത്തിനിരുത്തല്‍ ചടങ്ങും നടന്നത്‌. ആദ്യാക്ഷരംകുറിക്കാഌള്ള ചടങ്ങിന്‌ കാഞ്ഞിരപ്പറമ്പുമഠം ശങ്കരനാരായണന്‍ കര്‍ത്താ നേതൃത്വം നല്‍കി. കുരുന്നുകളുടെ കുഞ്ഞുനാവില്‍ സ്വര്‍ണമോതിരംകൊണ്ട്‌ ഹരിശ്രീകുറിച്ചു. മണ്‌ഡപത്തിഌമുമ്പിലെ ചുറ്റമ്പലത്തിലും മണലില്‍ അനവധിഭക്തര്‍ അക്ഷരങ്ങളെഴുതി അറിവിന്റെ അഌഭൂതി ഌകര്‍ന്നു. ഭക്തഗൃഹങ്ങളില്‍നിന്നും കൊണ്ടുവന്ന പഴക്കുലകള്‍ ഭക്തര്‍ക്ക്‌ വിതരണം ചെയ്‌തു. ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ മേല്‍ശാന്തി നടുവത്ത്‌ പത്മനാഭന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു.

ഇന്ന് വൈകീട്ട് കാവില്‍ മേളകലാസംഗീതസമിതിയില്‍ കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ 15 വിദ്യാര്‍ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റവും ഉണ്ടാകും.

Kdk_Poonilarkkavu_Vidhyarambham1പൂജയെടുപ്പിനുശേഷം പഴക്കുലകള്‍ വെട്ടി ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!