Breaking News

കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു.

2009070353730301മറ്റത്തൂര്‍കുന്ന് : കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. മറ്റത്തൂര്‍കുന്ന് കൈപ്പിള്ളി മാധവന്റെ വീടാണ് തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നത്. വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെയാണ് തെങ്ങ് വീടിന്റെ മുകളിലേക്ക് വീണത്. ഗൃഹനാഥനും ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. തെങ്ങുവീണ സമയത്ത് ആരുംതന്നെ ആ ഭാഗത്ത്  ഉണ്ടാവാതിരുന്നത് വലിയ അപകടം ഒഴിഞ്ഞുമാറി. പ്രായംചെന്ന ഗൃഹനാഥ തൊട്ടടുത്ത മുറിയില്‍ കിടക്കുകയായിരുന്നു. വീടിന്റെ അടുക്കളയും അതിനോടു ചേര്‍ന്ന ഭാഗവുമാണ് പൂര്‍ണ്ണമായും തകര്‍ന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!