കൊടകര : ചെമ്പുചിറ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ കലോത്സവം വയലിനിസ്റ്റ് പുതുശേരി സുഭാഷ് ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് എന്‍ .എസ് വിദ്യാധരന് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി. എസ്. സുഭീഷ് മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ്സ് എം.കെ. വത്സല, പ്രിന്‍സിപ്പല്‍ ടി. ജെ. പൗലോസ്, കലോത്സവം കണ്‍വീനര്‍ വി.എസ്. ഷീല എന്നിവര്‍ സംസാരിച്ചു.