Breaking News

ശാസ്‌താംപൂവം കോളനിയില്‍ സഹവാസക്യാമ്പ്‌ നടത്തി

KDA 2 kaadariyaan-campകൊടകര : അവിട്ടത്തൂര്‍ ലാല്‍ബഹദൂര്‍ശാസ്‌ത്രി മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്‌.എസ്‌ യൂണീറ്റും വെള്ളിക്കുളങ്ങര ജനമൈത്രി പോലീസും സംയുക്തമായി മറ്റത്തൂര്‍ പഞ്ചായത്തിലെ ശാസ്‌താംപൂവ്വം ആദിവാസികോളനിയില്‍ ‘””കാടറിയാന്‍” എന്ന ഏകദിനസഹവാസക്യാമ്പ്‌ നടത്തി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിന്ദു ശിവദാസന്‍ ഉദ്‌ഘാടനം ചെയ്‌തു.  ചാലക്കുടി ഡി.വൈ.എസ്‌.പി ടി.കെ.തോമാസ്‌ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഊരുമൂപ്പന്‍ നടരാജനെ ആദരിച്ചു.പഞ്ചായത്തംഗം ഷിനിസന്തോഷ്‌ ഉപഹാരസമര്‍പ്പണം നടത്തി.

കൊടകര സി.ഐ. കെ.സുമേഷ്‌ , വെള്ളിക്കുളങ്ങര എസ്‌.ഐ. കെ.കെ.തോമസ്‌, ഗ്രഡ്‌ എസ്‌.ഐ. വി.എസ്‌.വത്സകുമാര്‍, പി.ജി.ഉല്ലാസ്‌, രാജേഷ്‌.എ.വി., കെ.കെ.തോമസ്‌, സി.കെ.ശശി, കെ.കെ.ബാബു, രഞ്‌ജന്‍ എസ്‌ കരിപ്പായി, എം.സുധീര്‍, സി.രാജലക്ഷ്‌മി, എ.സി.സുരേഷ്‌, കൊടകര സി.ഐ. കെ.സുമേഷ്‌ എന്നിവര്‍ പ്രസംഗിച്ചു. തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുര്‍വേദകോളേജ്‌, ഔഷധശാല എന്നിവയുടെ നേതൃത്വത്തില്‍ വൈദ്യപരിശോധനാക്യാമ്പ്‌, എന്‍.എസ്‌.എസ്‌ വളണ്ടിയര്‍മാരും കോളനിനിവാസികളും ചേര്‍ന്നവതരിപ്പിച്ച കലാപിരിപാടികളും അരങ്ങേറി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!