കൊടകര :വെള്ളിക്കുളങ്ങര പി.സി.ജി.എച്ച്. എസ് പി.ടി.എയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികളുടെ അഖിലകേരള ഇന്റര്‍സ്കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റ് 23 ന് വൈകീട്ട് 2.30 ന് സ്കൂള്‍ മൈതാനിയില്‍ കെ.പി.തോമസ് ഉദ്ഘാടനം ചെയ്യും. ഫാ.തോമസ് നെറ്റേക്കാടന് അധ്യക്ഷത വഹിക്കും. ദേശീയ അധ്യാപക ജേതാവ് എ.വൈ.മോഹന്‍ദാസ് മുഖ്യാതിഥിയാകും. എല്‍.എഫ്. കൊരട്ടി, എച്ച്.എസ്.എസ് കുന്ദമംഗലം, സെന്റ്ജോസഫ് വരാപ്പുഴ, സെന്റ്ജോസഫ് കിടങ്ങൂര്‍, സേക്രട്ട് ഹാര്‍ട്ട് ചാലക്കുടി, എസ്.എന്‍.എം.എച്ച്.എസ് മൂത്തകുന്നം, സെന്റ്ജോസഫ് പിറവം, ആതിഥേയരായ വെള്ളിക്കുളങ്ങര പി.സി.ജി.എച്ച്.എസിലെ എ, ബി ടീമുകളും മത്സരത്തില്‍ മാറ്റുരയ്ക്കും. 25 ന് സമാപിക്കും. പത്രസമ്മേളനത്തില്‍ വി.ശശിമേനോന്, റഷീദ് ഏറത്ത്, സിസ്റ്റര്‍ ലിറ്റില്ഗ്രസ്, സി.ലിന്‍സ, എ.ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.