Breaking News

ചന്ദ്രലേഖയുടെ ജീവിതം മാറിയത് ഇങ്ങനെ.

Chandralekhaകേവലം ഒരാഴ്ച. ബന്ധുവായ ദര്‍ശന്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത രാജഹംസമേ എന്ന പാട്ട് ചന്ദ്രലേഖയെന്ന വീട്ടമ്മയുടെ ജീവിതം മാറ്റിമറിച്ചത് ഈ ചെറിയ കാലയളവിലാണ്. ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഏറ്റെടുത്ത പാട്ട് നിമിഷങ്ങള്‍ കൊണ്ട് ഓണ്‍ലൈന്‍ ലോകമാകെ പരക്കുകയായിരുന്നു. എങ്ങുമെത്താതെ പോയ മനോഹരമായ സംഗീതത്തെ എവിടെയങ്കിലും എത്തിക്കണമെന്നുറച്ച പ്രവാസി മലയാളികളുടെ പിന്തുണയും സ്നേഹവും ഈ വീട്ടമ്മയെ പൊടുന്നനെ ഓണ്‍ലൈന്‍ താരമാക്കി. മാധ്യമങ്ങളും പിന്നാലെ എത്തിയതോടെ ചന്ദ്രലേഖയെ തേടി മുഖ്യധാരാ സംഗീത രംഗത്തെ പ്രമുഖരും എത്തി.

സിനിമകളില്‍ പാടാനുള്ള അവസരങ്ങള്‍, ഒരിക്കല്‍ സ്വപ്നം കണ്ട പ്രമുഖരുടെ സാന്നിധ്യം, നാടെങ്ങും സ്വീകരണങ്ങള്‍, കേരളത്തിലും പുറത്തുമുള്ള മാധ്യമങ്ങളിലെ നിരന്തര വാര്‍ത്തകള്‍…ചന്ദ്രലേഖയുടെ ജീവിതം ഇപ്പോള്‍ പഴയതുപോലെയല്ല.

തന്നെപ്പോലെ സാധാരണക്കാരിയായ ഒരാളെ സ്വപ്നങ്ങള്‍ക്കുമപ്പുറത്തേക്കും എത്തിച്ച നല്ലവരായ മനുഷ്യരോടുള്ള നിറഞ്ഞ കടപ്പാടാണ് ഈ തിരക്കുകള്‍ക്കിടയിലും ചന്ദ്രലേഖയില്‍ നിറയെ. എല്ലാത്തിനും കാരണമായത് നല്ലവരായ മനുഷ്യരുടെ സ്നേഹവും പിന്തുണയും മാത്രമാണെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. പ്രവാസി മലയാളികളോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞിട്ടും തീരാതെ അവരില്‍ നിറയുന്നു.[divider][vcyt id=1QKcjI_h4lI w=640 h=385]  [divider]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!