Breaking News

കൊഞ്ച് പൊരിച്ചത്.

KonchuFryഈ കൊഞ്ചൊക്കെ ഇങ്ങനെ ചൂടോടെ പൊരിച്ചു വെച്ചിരിക്കുന്നത് കണ്ടാലുണ്ടല്ലോ … സാറേ… പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂലാ
ഇടത്തരം വലിപ്പമുള്ള 25 കൊഞ്ച് പൊരിക്കാൻ ആവശ്യമായത് –
1) കശ്മീരി മുളകുപൊടി – അര സ്പൂണ്‍, മഞ്ഞൾ പൊടി – ഒരു നുള്ള്, കുരുമുളകുപൊടി – ഒരു നുള്ള്, ഒരു സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, നാരങ്ങാനീര് – കുറച്ചു തുള്ളികൾ, ഉപ്പു, മുട്ടയുടെ വെള്ള
കഴുകി വൃത്തിയാക്കിയ കൊഞ്ചുകൾ മുകളിൽ പറഞ്ഞ ചേരുവകൾ കൂട്ടി ചേർത്ത മിശ്രിതം തേച്ചു അര മണിക്കൂറോളം വെയ്ക്കുക. ഇതിനു മുകളിൽ ചെറുതായി അരിപ്പൊടി തൂവുക.
വറുക്കുന്നതിനു തൊട്ടു മുൻപ് സൂജി റവ കുറച്ചു ചേർത്ത് കൊഞ്ച് ഇളക്കി ചൂട് എണ്ണയിൽ വറുത്തെടുക്കുക. നോണ്‍ സ്റ്റിക്ക് പാനിൽ അധികം എണ്ണ ഇല്ലാതെ ഓരോ വശവും 5 മിനിട്ട് വീതം തിരിച്ചിട്ടു വറുക്കാം.
ബാക്കി വരുന്ന അരപ്പ് മിശ്രിതവും ഉള്ളി അരിഞ്ഞതും കറിവേപ്പിലയും എണ്ണയിൽ വറുത്തു തയ്യാറാക്കി വെച്ചിരിക്കുന്ന കൊഞ്ചിൽ വിതറി ചൂടോടെ വിളംബുക.
* സൂജി റവയ്ക്ക് പകരം നേരിയതായി പൊടിച്ച ബ്രെഡ്‌ പൊടി ഉപയോഗിക്കാം.
* അരിമാവിനു പകരം കോണ്‍ഫ്ലൗർ ഉപയോഗിക്കാം. By:- Mabel Vivera

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!