Breaking News

തലശ്ശേരി ബിരിയാണി .

മലബാർ ബിരിയാണി കൾക്ക് ഉപയോഗിയ്ക്കുന്നത് ബർധമാൻ റോസ് ബ്രാൻഡ് കയമ അരിയാണ് വെസ്റ്റ് ബെന്ഗാളിലെ ബർധമാനിൽ നിന്നാണ് ഈ അരി എത്തുന്നത് .

Biriyaniവേണ്ട സാധനങ്ങൾ:

അരി : ബർധമാൻ റോസ് കയമ :1 കിലോ (6 കപ്പ് ).
ടാല്ട(വനസ്പതി ):150 ഗ്രാം
ഉപ്പു: ആവശ്യത്തിനു
കോഴി :1 കോഴി (ഏകദേശം ഒരു 1.800 ഗ്രാം തൂക്കമുള്ള )
ഉള്ളി :മീഡിയം വലിപ്പമുള്ള :5 എണ്ണം (അതിൽ ഒന്ന് നെയ്യിൽ വരുത്തെടുക്കാനാണ് ).(ബാക്കി 4 മസാലയ്ക്ക് )
തക്കാളി ചെറുത് :4 എണ്ണം
പച്ച മുളക് ചതച്ചത് :1 കൈ പിടി (ഒരു 4 ടേബിൾ സ്പൂണ് കാണും )
വെളുത്തുള്ളി ചതച്ചത്:1 കൈ പിടി
ഇഞ്ചി :ചതച്ചത്:1 കൈ പിടി
മല്ലി ഇല : ചെറുതായി അരിഞ്ഞത് : 3 ടേബിൾ സ്പൂണ്
പുതിന ഇല : ചെറുതായി അരിഞ്ഞത് :2 1/2 ടേബിൾ സ്പൂണ്
നെയ്യ്:ആർ കെ ജി : 75 ഗ്രാം
കുരുമുളക് പൊടി :1/2 ടേബിൾ സ്പൂണ്
തൈര് :2 ടേബിൾ സ്പൂണ്
ചെറു നാരങ്ങാ നീര് :1/2 മുറി നാരങ്ങയുടെ
പനിനീര് : കുറച്ചു
കുംകുമപൂ:1 നുള്ള്
പാൽ:2 ടേബിൾ സ്പൂണ്
മഞ്ഞൾ പൊടി :കുറച്ചു
കശു അണ്ടി: 50 ഗ്രാം
ഉണക്ക മുന്തിരി :50 ഗ്രാം
കറുവ പട്ട : 3 കഷ്ണം
ഗ്രാമ്പൂ :4 എണ്ണം
ഏലയ്ക്ക :4 എണ്ണം (നെയ്ച്ചോർ ഉണ്ടാക്കാനാണ് ഈ 5 സാധനങ്ങളും )

ഖരം മസാല പൊടി :1 ടേബിൾ സ്പൂണ് (ഉണ്ടാക്കുന്ന വിധം പറയാം )

പട്ട : 3 എണ്ണം ,ഗ്രാമ്പൂ 5 എണ്ണം ,ഏലം :4 എണ്ണം ,ജാതിയ്ക്ക :1 ,ജാതിപത്രി : 3 എണ്ണം,തക്കോലം : 1 എണ്ണം ,പേരും ജീരകം:2 ടി സ്പൂണ് ,നല്ല ജീരകം:1 ടീസ്പൂണ് ,സാജീരകം :1 ടി സ്പൂണ് ,കുരുമുളക് 1 ടീസ്പൂണ് എന്നിവ ചട്ടിയിൽ ചൂടാക്കി ഫ്രഷ് ആയി പൊടിച്ചെടുക്കുക .

ആദ്യമായി അടി കട്ടിയുള്ള ചെമ്പ് പാത്രത്തിൽ കുറച് നെയ് , വനസ്പതി ഒഴിച്ച് ചൂടാക്കുക അതിൽ 1 ഉള്ളി കനം കുറച്ചു അരിഞ്ഞത് സ്വര്ണ നിറം ആകുന്ന വരെ വറുത്തു കോരി വെയ്ക്കുക.ശേഷം 50 ഗ്രാം അണ്ടിയും മുന്തിരിയും കൂടി അതിൽ വറുത്തു കോരി മാറ്റി വെയ്ക്കുക.
നെയ്ച്ചോർ :

ഒരു ചെമ്പ് പാത്രത്തിൽ കുറച് വനസ്പതി ചൂടാക്കി അതിൽ ഒരു പകുതി സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക ,,അതിൽ 10 കപ്പ്(ഗ്ലാസ് ) വെള്ളം ചൂടാക്കുക ..ഉപ്പു ചേര്ക്കുക തിളച്ചു വരുമ്പോൾ അതിലേയ്ക്ക് 6 കപ്പ് (ഗ്ലാസ്) അരി കഴുകി വെള്ളം ഊറ്റി അതിലേയ്ക്ക് ഇടുക ..നേരത്തെ നെയ്ചോരിനു മാറ്റി വച്ച ഏലം..പട്ട..ഗ്രാമ്പൂ എന്നിവ ഇടുക.അടുപ്പിൽ തീ കുറച് വെള്ളം വട്ടും വരെ വെയ്ക്കുക. വെള്ളം വറ്റി ചോറ് ആയിക്കഴിഞ്ഞാൽ അതിന്റെ മേലെ കുറച് വനസ്പതി ഇട്ടു നെയ്ച്ചോറിന്റെ മേലെ കുറച്ചു വറുത്തു വെച്ച സവാള ,അണ്ടി മുന്തിരി എന്നിവ വിതറുക (കുറച്ചു മാത്രം ) മുഴുവൻ എടുക്കരുത് .ബാക്കി ,വിളമ്പുമ്പോൾ കൂടെ കൊടുക്കാനുള്ളതാണ്.).പാത്രം ഒരു അലൂമിനിയം ഫോയിൽ പേപ്പർ കൊണ്ട് പൊതിഞ്ഞു അതിന്റെ മേലെ അടപ്പ് വച്ച് കുറച്കനൽ കോരി ഇടുക.(അടുപ്പിൽ നിന്ന് പാത്രം ഇറക്കി വെയ്ക്കുക ): കനൽ കുറച്ചു മതി .
നെയ്ച്ചോർ ആയി .
ചിക്കൻ മസാല :
പാത്രം ചൂടാക്കി അതിൽ 3 ടേബിൾ സ്പൂണ് ആർ കെ ജി നെയ് ഒഴിയ്ക്കുക ,കുറച് വനസ്പതിയും ..ചൂടാവുമ്പോൾ വെളുത്തുള്ളി ,ഇഞ്ചി ,പച്ച മുളക് ,സവാള അരിഞ്ഞത് 4 മീഡിയം വലിപ്പം ഉള്ളതു എന്നിവ ക്രമത്തിൽ വഴറ്റുക ,ഉപ്പു ചേര്ക്കുക പിന്നീട് തക്കാളി 4 എണ്ണം ചെറുത് അരിഞ്ഞത് ഇടുക , കുറച്ചു മഞ്ഞൾ പൊടി ചേര്ക്കുക ,1/2 ടേബിൾ സ്പൂണ് കുരുമുളക് പൊടി ചേര്ക്കുക, 1 ടേബിൾ സ്പൂണ് ഖരം മസാലയും .നന്നായി വഴറ്റുക അതിലേയ്ക്ക് 2 ടേബിൾ സ്പൂണ് തൈര് ചേര്ക്കുക 1/2 മുറി നാരങ്ങയുടെ നീരും .കോഴി കഷ്ണങ്ങൾ ഇതിൽ ഇട്ടു നന്നായി അടച്ചുവെച്ചു വേവിച്ചെടുക്കുക (അടിയിൽ പിടിയ്ക്കാതെ നോക്കണം ),ഇതിലേയ്ക്ക് ഒരു പിടി മല്ലി ഇലയും പുതിനയും ചേര്ക്കുക .കോഴി വേവ് പാകമായാൽ ഇറയ്ക്കി വയ്ക്കുക .

ദം ഇടൽ :

തയ്യാറാക്കി വെച്ച മസാലയുടെ മേലെ ബാക്കിയുള്ള മല്ലി ഇലയും പുതിന ഇലയും വിതറുക ..അതിന്റെ മേലെ നെയ്ച്ചോർ ഇടുക . മേലെ ബാക്കിയുള്ള നെയ്യും കുറച് വനസ്പതിയും ഒഴിയ്ക്കുക .മൂന്നോ നാലോ തുള്ളി പനിനീര് ,ഒരു നുള്ള് കുമകുമ പൂ ,കുറച് പാൽ എന്നിവ യോജിപ്പിച്ച് മേലെ തളിയ്ക്കുക .

ഒരു വാഴ ഇല കഷ്ണം മേലെ വയ്ക്കുക ,എന്നിട്ട് പാത്രം ഒരു അലൂമിനിയം ഫോയിൽ പേപ്പർ കൊണ്ട് പൊതിഞ്ഞു അതിന്റെ മേലെ അടപ്പ് വച്ച് കുറച്കനൽ കോരി ഇടുക.(അടുപ്പിൽ തീ കെടുത്തുക ) .കനൽ ഇല്ലാത്തവർ തിളച്ച വെള്ളം ഒരു പാത്രത്തിൽ എടുത്തു മേലെ വെച്ചാൽ മതി.15 മിനിട്ട് കഴിഞ്ഞാൽ ദം പൊട്ടിയ്ക്കാം. ബിരിയാണി പാത്രത്തിൽ കൊടുക്കുമ്പോൾ കുറച്ചു മസാല ,ചിക്കൻ കഷ്ണം പിന്നെ കുറച്ചു റൈസ് കോരി എടുക്കുക മേലെ വറുത്തു വച്ച അണ്ടി, മുന്തിരി , ഉള്ളി എന്നിവ കുറേശ്ശെ ഇട്ടു കൊടുക്കുക .

ഇതിന്റെ കൂടെ തേങ്ങ, പച്ചമുളക് ,ഉപ്പു ,കുറച്ചു പുളി ചെർത്തരച്ച ചമ്മന്തി .നാരങ്ങയുടെയോ ഈന്തപ്പഴതിന്റെയൊ അച്ചാർ, ഉള്ളി സലാഡ് എന്നിവ വിളമ്പാം . Recipe by : Kishore Kumar

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!