മലയാളികളുടെ ദിനരാത്രങ്ങളില്‍ രതിയുടെ രസകണികകള്‍ ആവോളം പകര്‍ന്ന ഷക്കീലയുടെ ആത്മകഥ വരുന്നു. കൊതിപിടിപ്പിക്കുന്ന തന്റെ മേനിയഴകിലേക്ക് ആര്‍ത്തിയോടെ കണ്ണുംനട്ടിരുന്ന പ്രക്ഷകലക്ഷങ്ങളോട്, മറ്റാര്‍ക്കും അറിയാത്ത വൈകാരികതീരങ്ങളിലൂടെയും ജീവതാവസ്ഥകളിലൂടെയും കടന്നുപോയിട്ടുണ്ടെന്ന വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ കിന്നാരത്തുമ്പി.
പുരുഷ വര്‍ഗത്തിന് കാമദാഹത്തോടെ നോക്കാന്‍ മാത്രം സൃഷ്ടിക്കപ്പെട്ട മാംസപിണ്ഡം മാത്രമായി താന്‍ ചുരുങ്ങിപ്പോയെന്ന തിരിച്ചറിവില്‍ നിന്നുണര്‍ന്ന ഷക്കീലയിലെ പെണ്ണാണ് ജീവിത കഥപറയുന്നത്. തന്നെയോര്‍ത്ത് സങ്കല്‍പ്പ രതിയാടിയ പ്രേക്ഷകര്‍ക്കറിയാത്ത ഒരുപാട് സത്യങ്ങള്‍ ധീരമായി വെളിവാക്കുകയുമാണ് ഷക്കീലയിവിടെ കൗമാരക്കാരനും എഴുപതു വയസുകാരനായ വൃദ്ധനും ലൈംഗിക തൃഷ്ണയുണര്‍ത്താനും ദാഹങ്ങള്‍ തീര്‍ക്കാനുമാണ് എന്റെ സിനികള്‍ കണ്ടിരുന്നത്. ശരീരത്തിന്റെ എല്ലാ ഇടങ്ങളിലും അവരുടെ കാമംകളിയാടുന്ന കണ്ണുകള്‍ ഊളിയിടുമെന്ന് ഉറപ്പാണ്. തനിക്കതിലൊന്നും പ്രശ്‌നമില്ല. കാരണം ഞാന്‍ പ്രശസ്തിയുടെ കൊടുമുടി കയറിയത് അത്തരം സിനിമകളിലൂടെയായിരുന്നു. എന്റെ നടനവൈഭവമല്ല, മറിച്ച് അംഗവടിവുകള്‍ കാണാനാണ് അവര്‍ വരുന്നതെന്നും ഷക്കീല പുസ്തകത്തില്‍ വിവരിക്കുന്നു. ഷക്കീലയുടെ ആത്മകഥ ഒക്ടോബര്‍ 30 നു പ്രകാശനം ചെയ്യും. നവംബര്‍ 1 മുതല്‍ വിപണിയില്‍ ലഭിക്കും.
ഒലിവ് പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന ഈ പുസ്തകത്തിന്റെ വില 220 രൂപയാണ്.