ടി വി കാണുമ്പോള്‍ അതേ സ്‌ക്രീനില്‍ ട്വീറ്റ് ചെയ്യാനുള്ള സൗകര്യം എയര്‍ടെല്‍ ഡിജിറ്റല്‍ ടി വി അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള ഡി ടി എച്ച് മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സൗകര്യം ലഭ്യമാക്കുന്നത്.പ്രമുഖ ടി വി പ്രോഗ്രാമുകളെക്കുറിച്ചും സെലിബ്രിറ്റികളെക്കുറിച്ചും ട്വീറ്റ് ചെയ്യുന്നത് ടി വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ എയര്‍ടെല്‍ ഡിജിറ്റല്‍ ടി വി കസ്റ്റമര്‍മാര്‍ക്ക് കാണാന്‍ കഴിയും. അതോടൊപ്പം അവര്‍ക്കും അതില്‍ പങ്കെടുക്കാന്‍ കഴിയും.
ബ്രിസ് ടി വി ലഭ്യമാക്കുന്ന ഈ സേവനം കൂടുതല്‍ ചെലവൊന്നുമില്ലാതെ രാജ്യത്തെ എല്ലാ എയര്‍ടെല്‍ ഡിജിറ്റല്‍ ടി വി കസ്റ്റമര്‍മാര്‍ക്കും ആസ്വദിക്കാന്‍ കഴിയും. ഇതിനായി കസ്റ്റമര്‍മാര്‍ തങ്ങളുടെ എയര്‍ടെല്‍ ഡിജിറ്റല്‍ ടി വിയുടെ റിമോട്ടിലുള്ള പച്ച കീ അമര്‍ത്തിയാല്‍ മാത്രം മതി. അതേ കീ വീണ്ടും അമര്‍ത്തിക്കൊണ്ട് തങ്ങളുടെ ടി വി സ്‌ക്രീനിലെ ട്വീറ്റ് വിന്‍ഡോ എപ്പോള്‍ വേണമെങ്കിലും ക്ലോസ് ചെയ്യാനോ അല്ലെങ്കില്‍ പുനരാരംഭിക്കാനോ കഴിയും. ഹാഷ് ടാഗ് ഉപയോഗിച്ച് ട്വീറ്റുകള്‍ അയയ്ക്കാനും സാധിക്കും. അത് എയര്‍ടെല്‍ ഡിജിറ്റല്‍ ടി വി ലൈവായി സംപ്രേഷണം ചെയ്യും. ഇന്റര്‍നെറ്റ് കണക്്ഷന്‍ ഇല്ലാത്തവര്‍ക്കുപോലും ഇനി ട്വീറ്റര്‍ ആസ്വദിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
ഫ്രീമിയം പി പി വി സൗകര്യത്തിന്റെ വിജയത്തിനുശേഷം തുടര്‍ച്ചയായി അവതരിപ്പിക്കുന്ന മറ്റൊരു സേവനമാണിതെന്ന് എയര്‍ടെല്‍ ഡിജിറ്റല്‍ ടി വി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശശി അറോറ ചൂണ്ടിക്കാട്ടി.