ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ യോഗ.

YogaWomanSilhouette-850x567ഇന്നത്തെ തിരക്കുപിടിച്ച ജിവിതത്തില്‍ എല്ലാവരും നേരിടുന്ന അസ്വസ്ഥതകളാണ് ഓര്‍മ്മകുറവും ദുര്‍മ്മേദസും ഏകാഗ്രതക്കുറവുമെല്ലാം. സ്വന്തം ആരോഗ്യത്തിനായി അല്പസമയം തിരക്കുകളെല്ലാം മാറ്റിവെയ്ക്കാനാവുമെങ്കില്‍ ഈ അസ്വസ്ഥതകളെല്ലാം എളുപ്പം ഒഴിവാക്കാവുന്നതാണ്. നിത്യവും പ്രാണായാമം ശീലിക്കുന്നൊരാളെ ഇവയൊന്നും വേട്ടയാടുകയുമില്ല. പ്രാണായാമം ശീലമാക്കുന്നതോടെ ശരീരത്തിന് ഓജസ്സും തേജസ്സും ലഭിക്കുന്നു, ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കും.മനസ്സിന് ശാന്തിയും സമാധാവും ലഭിക്കുന്നു. തുടങ്ങി നിരവധി ഗുണങ്ങളാണ് ഒരാള്‍്ക്ക് ലഭിക്കുന്നത്.

എന്താണ് പ്രാണായാമം ?
പ്രാണനെ ആയാമം ചെയ്യുക, അല്ലെങ്കില്‍ നിയന്ത്രിക്കുക. ഇതാണ് പ്രാണായാമംകൊണ്ട് അര്‍ത്ഥമാക്കുന്നത്. നിയന്ത്രിതമായ ശ്വാസോച്ഛ്വാസമാണ് ‘പ്രാണായാമം’ എന്നാണ് യോഗ ശാസ്ത്രത്തില്‍ പ്രാണായാമത്തിനു കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. യോഗ ശാസ്ത്രത്തില്‍ ‘ശ്വാസ’ത്തിന് പ്രാണന്‍ എന്നാണ് പറയുന്നത്. മനസ്സാകുന്ന മദയാനയെ നിയന്ത്രിച്ച് നേര്‍വഴിക്ക് നടത്തുന്നതിനുളള തോട്ടിയാണ് പ്രാണായാമം.

ദീര്‍ഘമായും നിയന്ത്രിതമായും നാം ശ്വാസം എടുക്കുമ്പോള്‍ സ്വാഭാവികമായി ഉള്‍ക്കൊള്ളാറുള്ള ശ്വാസത്തിന്റെ പത്തിരട്ടി ശ്വാസമാണ് അകത്തേക്ക് കയറുന്നത്. അതായത് പത്തിരട്ടി പ്രാണശക്തിയും, പത്തിരട്ടി ഓക്‌സിജനും സ്വാംശീകരിക്കുന്നു എന്നര്‍്ത്ഥം. അതോടൊപ്പം പത്തിരട്ടി കാര്‍ബണ്‍ഡൈ ഒക്‌സൈഡ് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ആയുരാരോഗ്യത്തിന് നിദാനമായിരിക്കുന്നത് രക്തശുദ്ധിയും പ്രാണശക്തിയുമാണ്. ഇതു രണ്ടും അല്‍പ്പസമയംകൊണ്ട് സമ്പാദിക്കാന്‍ സാധിക്കുന്നുവെന്നാണ് പ്രാണായാമത്തിന്റെ ഒരു പ്രത്യേകത. നിഷ്ഠയോടുകൂടി പതിവായി പ്രാണായാമം ചെയ്യുന്നവര്‍ക്ക് ഏതുപരിതസ്ഥിതിയിലും മനസ്സിന്റെ സമനിലതെറ്റാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് യോഗയില്‍ പറയിന്നു. വെറും വയറോടുകൂടിയാണ് പ്രാണായാമം ചെയ്യേണ്ടത്. പ്രാണായാമംകൊണ്ടുള്ള പ്രയോജനം ഇവയാണ്.
1. ശരീരത്തിന് ഓജസ്സും തേജസ്സും ലഭിക്കുന്നു, ദുര്‍മ്മേദസ്സുകള്‍ അപ്രത്യക്ഷമാകുന്നു.
2. പ്രാണായാമം അനുഷ്ഠിക്കുന്നവര്‍ ദീര്‍ഘായുസുള്ളവരായിത്തീരും.
3. ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കും.
4. മനസ്സിന് ശാന്തിയും സമാധാവും ലഭിക്കുന്നു.
5. നെര്‍വ്‌സ് സിസ്റ്റം ശക്തമായിത്തീരുന്നു.
6. ആത്മീയമായ കാര്യങ്ങളില്‍ താല്‍പര്യമുള്ളവര്‍ പ്രാണായാമം അഭ്യസിച്ചുകൊണ്ടിരുന്നാല്‍ സ്പിരിച്യുല്‍ പവര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!