Breaking News

സിദ്ധാര്‍ത്ഥ് ഭരതന്‍ വിവാഹ മോചിതനായി.

crop_03കൊച്ചി: നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ വിവാഹമോചിതനായി. സിദ്ധാര്‍ത്ഥ് ഭരതനും ഭാര്യ അഞ്ജു എം ദാസുമായുള്ള വിവാഹബന്ധം തിരുവനന്തപുരം കുടുംബകോടതി മുഖേനയാണ് വേര്‍പെടുത്തിയത്.

ഭരതന്റേയും കെ.പി.എ.സി. ലളിതയുടെയും മകനുമായ സിദ്ധാര്‍ത്ഥ് 2008 ഡിസംബറിലാണ് വിവാഹിതനായത്. നീണ്ട നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. വിവാഹശേഷം പരസ്പരം ഒരുമിച്ചു പോകാന്‍ വയ്യാത്തവിധം ബന്ധം വഷളായതിനെ തുടര്‍ന്ന് 2012 ഏപ്രില്‍ മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു.

തുടര്‍ന്ന് ഭാവിയില്‍ സ്വത്തിനോ പണത്തിനോ അവകാശം ഉന്നയിക്കില്ലെന്ന ധാരണയില്‍ പരസ്പര സമ്മതപ്രകാരം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു. ഇന്ന് രാവിലെ കുടുംബ കോടതിയില്‍ എത്തിയ ഇരുവരും കൗണ്‍സിലിംഗിന് വിധേയരായെങ്കിലും ഒരുമിച്ചു ജീവിക്കാന്‍ പ്രയാസമാണെന്നു പറഞ്ഞതോടെ വിവാഹമോചനം അനുവദിക്കുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!