Breaking News

നൂറുമേനി വിളവെടുത്ത് വട്ടേക്കാട് തേശ്ശേരി എ.യു.പി.എസ്.സ്‌കൂളിൽ കൊയ്ത്തുത്സവം.

Thesseryകൊടകര : വട്ടേക്കാട് തേശ്ശേരി എ.യു.പി.എസ്.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ കര – നെല്‍കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവമായി ആഘോഷിച്ചു. ജൈവകൃഷി സമൂഹത്തില്‍ മാതൃകയാക്കുന്നതിനായി പഠനത്തോടൊപ്പം കൃഷി എന്ന ആശയം നടപ്പിലാക്കുവാനാണ് വിളവെടുപ്പ് കൊയ്ത്തുത്സവമായി നടത്തിയത്. സ്‌കൂള്‍ കളികളത്തിലെ 20 സെന്റ് ഭൂമിയിലാണ് വിദ്യാര്‍ത്ഥികള്‍ കൃഷി നടത്തിയത്.

കൃഷിക്ക് പ്രോത്സാഹനമായി കൊടകര കൃഷിഭവനും സ്‌കൂളിലെ അധ്യാപകരും പി.ടി.എ. കമ്മിറ്റിയും പൂര്‍ണ്ണ പിന്തുണ നല്‍കി. വിദ്യാര്‍ത്ഥികളുടെ നെല്‍കൃഷിക്ക് നൂറുമേനി വിളവുകൊയ്യാനായി. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ ജൈവകൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കിയത്.ഇപ്പോള്‍ വാഴയും മറ്റു പച്ചക്കറികളും വിദ്യാര്‍ത്ഥികള്‍ കൃഷിചെയ്യുന്നുണ്ട്. കൊടകര കൃഷിഭവന്റെ സഹായത്തോടെ 50 സെന്റ് ഭൂമിയില്‍ പച്ചക്കറി കൃഷി ചെയ്ത് സ്‌കൂളിലേക്ക് ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികള്‍ ഉല്‍പാദിപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രധാന അധ്യാപിക പറഞ്ഞു. ഇവിടെ സ്‌കൂളില്‍ കാര്‍ഷിക ക്ലബ്ബിന്റെ പ്രവര്‍ത്തനവും സജീവമാണ്.

കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജിനി സന്തോഷ്,  പി.ടി.എ. പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട്,  പ്രധാന അധ്യാപിക കെ.കെ കൊച്ചുറാണി, കൊടകര കൃഷിഭവന്‍ കൃഷി അസ്സിസ്റ്റന്റ് ഓഫീസര്‍മാരായ തോമാസ് കെ.സി, ജിഷ പി.കെ. എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!