Breaking News

വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷണ കളരി ഒരുക്കി കൊടകര ഗ്രാമ പഞ്ചായത്ത്.

photo pareekshanakkalariകൊടകര : സര്‍വ്വ ശിക്ഷാ അഭിയാന്‍ ബി.ആര്‍ . സി. കൊടകരയുടെ ആഭിമുഖ്യത്തില്‍ ഏഴ് പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി തനത് പരിപാടിയായ പരീക്ഷണക്കളരി നടത്തി. 59 വിദ്യാലയങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പരീക്ഷണക്കളരി നടത്തിയത്. ബി.പി.ഒ. രഞ്ജിത്ത് മാസ്റ്ററുടെ നേതൃത്വത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഈ പരിപാടി നടത്തിയത്. ആദ്യഘട്ടം 19/10/2013 ശനിയാഴ്ച കൊടകര ഗവണ്‍മെന്റ് എല്‍ .പി. സ്‌കൂളില്‍ നടത്തി.

രണ്ട് പഞ്ചായത്തിലെ 18 വിദ്യാലയങ്ങളില്‍ നിന്നായി വ്യത്യസ്തമായ ഒട്ടേറെ പരീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. ഈ വ്യത്യസ്തമായ പരിപാടിയുടെ ഉദ്ഘാടനം പുതുമയാര്‍ന്ന രീതിയില്‍ ഐസ് കത്തിച്ചുകൊണ്ടായിരുന്നു നിര്‍വ്വഹിച്ചത്.ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമ്പിളി സോമന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ സോമന്‍, ബി.പി.ഒ. രഞ്ജിത്ത് മാസ്റ്റര്‍, ഹെഡ്മിസ്ട്രസ് സൈരന്ധ്രി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

രണ്ടാം ഘട്ടം ഗവണ്‍മെന്റ് എല്‍ .പി. സ്‌കൂള്‍ ചെങ്ങാലൂരില്‍ വച്ച് 25/10/2013 വെള്ളിയാഴ്ച നടത്തിയത്. അഞ്ച് പഞ്ചായത്തിലായി 25 ലേറെ പരീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കാഴ്ചവെച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജു കാളിയേങ്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഗ്രേസി റപ്പായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബി. ആര്‍ . സി. ട്രയിനര്‍ ഗീത ടീച്ചര്‍ , സി. ആര്‍ . സി. കോഡിനേറ്റര്‍ ആന്റു മാഷ്, ഹെഡ്മിസ്ട്രസ്സ് ഹൈറുസീന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ബി.ആര്‍ .സി. കോഡിനേറ്റേര്‍സ് റിസോര്‍സ് അദ്ധ്യാപകന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!