Breaking News

ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കി.

KDA Fire Station Visitകൊടകര : പുതുക്കാട് ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ച സ്റ്റുഡന്റ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കി. ആളൂര്‍ ശ്രീനാരായ വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചത്.

ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഫയര്‍ സേഫ്റ്റിയെ കുറിച്ചും സുരക്ഷാ നടപടികളെക്കുറിച്ചും സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ . ബാബു, ലീഡിംഗ് ഫയര്‍മാന്‍ പോള്‍ ഡേവിഡ് എന്നിവര്‍ കേഡറ്റുകള്‍ക്ക് ക്ലാസെടുത്തു.

ഫയര്‍ ഫോഴ്‌സിന്റെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അവസരം നല്‍കി. 80 ഓളം കേഡറ്റുകള്‍ ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. പരിശീലകരായ സി.കെ. സുരേഷ്, കെ.കെ. വിനോദ്, ഇ.എ. സിജോയ് മാസ്റ്റര്‍, എം.എന്‍. ജമുന ടീച്ചര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!