Breaking News

ശ്രഷ്‌ഠമലയാളം : അമ്മ മലയാളം ചര്‍ച്ച നടത്തി

വെള്ളിക്കുളങ്ങര: ജില്ല ലൈബ്രറി കൗണ്‍സിലിന്റേയും മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഗ്രാമീണവായനശാല ഹാളില്‍ അമ്മ മലയാളം പരിപാടി സംഘടിപ്പിച്ചു. മുകുന്ദപുരം താലൂക്ക്‌ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്‌ ഐ.ബാലഗോപാല്‍ ഉദ്‌ഘാടനം ചെയ്‌തു. നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ശ്രഷ്‌ഠമലയാളം എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന ചര്‍ച്ചയില്‍ പി.നാരായണന്‍കുട്ടി വിഷയം അവതരിപ്പിച്ചു. പി.എസ്‌.രാമകൃഷ്‌ണന്‍, കെ.പി.ഹരിദാസ്‌, ഐ.ആര്‍.ബാലകൃഷ്‌ണന്‍, ജോസ്‌ കാവുങ്ങല്‍, സി.എസ്‌.സുഭാഷ്‌, റഷീദ്‌ ഏറത്ത്‌, സന്തോഷ്‌ വൈലോപ്പിള്ളി, വി.എ.കാസിം ഇ.എച്ച്‌.സഹീര്‍, ടി.ജെ.ബേബി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!