കോടാലി : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോടാലിയില്‍ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധയോഗം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എം.ജി. കുമാര്‍ ഉദ്ഘാടനം ചെയ്തു.ടി.എം. ചന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ടി.എം.ചന്ദ്രന് , ബ്ലോക്ക് പ്രസിഡന്റ് എം.ജി.കുമാര്‍ , വി.എ.റഷീദ്, മേരിമാത്യു, എ.എം.ബിജു, ഹസ്സന് വില്ലത്ത്, എന്‍ .കെ.വീരാസ, രഞ്ജിത്ത് കൈപ്പിള്ളി, സുരേന്ദ്രന് ഞാറ്റുവെട്ടി, നൈജോ ആന്റോ, ടി.കൃഷ്ണന്കുട്ടിനായര് , മോളി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.