Breaking News

മനയ്‌ക്കപ്പടിയിലെ സോദരങ്ങള്‍ക്ക്‌ മാംഗല്യം ജര്‍മനിയില്‍നിന്ന്‌.

DSC_0505അങ്കമാലി:മറ്റൂര്‍ മനയ്‌ക്കപ്പടിയിലെ ഈ ആങ്ങളയും പെങ്ങളും വിവാഹിതരായത്‌ ഒരേ കതിര്‍മണ്‌ഡപത്തില്‍.വധൂവരന്‍മാരാകട്ടെ അങ്ങകലെ ജര്‍മനിയില്‍നിന്നും.മഞ്ഞപ്ര മറ്റൂര്‍ മനയ്‌ക്കപ്പടി മഞ്ഞളിവീട്ടില്‍ വര്‍ഗീസിന്റേയും എല്‍സിയുടേയും മക്കളായ ബെറ്റിയുടേയും ജാന്‍സിന്റേയും വിവാഹമാണ്‌ അങ്കമാലി ബസിലിക്ക പള്ളിയില്‍വച്ച്‌ തികച്ചും കേരളീയ രീതിയില്‍ നടന്നത്‌.ജര്‍മന്‍കാരനായ ആന്‍ഡ്രിയാസ്‌ ബെറ്റിയെ മിന്നുചാര്‍ത്തിയ അതേമുഹൂര്‍ത്തത്തില്‍ ബെറ്റിയുടെ സഹോദരന്‍ ജാന്‍സ്‌ ജര്‍മന്‍കാരി എര്‍ലിന്‍കിന്റെ കഴുത്തിലും മിന്നുചാര്‍ത്തി.പള്ളിയില്‍നടന്ന ചടങ്ങുകള്‍ക്കു ശേഷം മലയാളിയുടെ സ്വന്തമായ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വധൂവരന്‍മാരെ സല്‍ക്കാരവേദിയിലേക്ക്‌ ആനയിച്ചു.വര്‍ഗീസം വീട്ടുകാരും കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി ജര്‍മനിയിലാണ്‌.

മക്കളായ ഫ്രയ്‌സി,ബെറ്റി,ജാന്‍സ്‌ എന്നിവര്‍ ജനിച്ചതും വളര്‍ന്നതും അവിടെയാണ്‌.മൂത്തമകള്‍ ഫ്രയ്‌സിയെ മലയാളിയാണ്‌ വിവാഹംചെയ്‌തിരിക്കുന്നത്‌.രണ്ടാമത്തെ മകളആയ ബെറ്റി കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ്‌.ജര്‍മനിയിലെ ഹാംബര്‍ഗില്‍ ബിസിനസ്സുകാരനാണ്‌ ബെറ്റിയുടെ വരന്‍ ആന്‍ഡ്രിയാസ്‌.ജര്‍മനിയില്‍ പൊല്യൂഷന്‍കണ്‍ട്രാള്‍ വിഭാഗത്തിലാണ്‌ ജാന്‍സ്‌ ജോലിചെയ്യുന്നത്‌.വധുവായ എര്‍ലിക്‌ അവിടെ അധ്യാപികയുമാണ്‌.മലയാളത്തിന്റെ സമ്പ്രദായത്തിലാകണം വിവാഹമെന്ന്‌ ഈ വധൂവരന്‍മാര്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.വിവാഹത്തിനായി കഴിഞ്ഞ 20 നാണ്‌ ഇവര്‍ നാട്ടിലെത്തിയത്‌.അടുത്ത 2 ന്‌ ജര്‍മനിയിലേക്ക്‌ തിരിക്കും.ആന്‍ഡ്രിയാസിന്റേയും എര്‍ലികിന്റേയും അടുത്ത ബന്ധുക്കളും വിവാഹച്ചടങ്ങിനെത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!