ആലത്തൂര്‍ എ.എല്‍ .പി. സ്‌കൂളില്‍ കൊയ്ത്തുത്സവം നടത്തി.

KDA ALPS Alathurകൊടകര: എ.എല്‍ .പി.എസ്. ആലത്തൂര്‍ വിദ്യാലയത്തില്‍ കൊയ്ത്തുത്സവം നട്ത്തി. പുതുക്കാട് എം.എല്‍ .എ. പ്രൊഫ. സി. രവീന്ദ്രനാഥ് കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാലയ അങ്കണത്തിലെ 3 പറ നിലത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. ”ഉമ” ഇനത്തില്‍ പെട്ട വിത്താണ് കര നെല്‍കൃഷിക്കായി ഉപയോഗപ്പെടുത്തിയത്. വിദ്യാര്‍ത്ഥികള്‍ , പി.ടി.എ., നാട്ടിലെ കൃഷിക്കാര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ , പറപ്പൂക്കര കൃഷിഭവന്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് നെല്‍കൃഷി നടത്തിയത്. കൃഷിപ്പാട്ടുകളും കര്‍ഷകനൃത്തങ്ങളും അകമ്പടി ഉണ്ടായിരുന്നു. കുട്ടികള്‍ എല്ലാവരും കര്‍ഷകരുടെ വേഷത്തില്‍ അരിവാളുമായി വിളഞ്ഞ പാടത്തിലിറങ്ങി.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്ട്രസ് എം.ഡി. ലീന സ്വാഗതം പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.രാജേഷ്, പറപ്പൂക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.ആര്‍ . ലാലു, വാര്‍ഡ് മെമ്പര്‍ ടി.എം. പ്രബിന്‍ , പി.ടി.എ. പ്രസിഡന്റ് ഉമേഷ് കൃഷ്ണന്‍ , എം.പി.ടി.എ. പ്രസിഡന്റ് സിന്ധു ശരവണന്‍ , സ്‌കൂള്‍ പ്രതിനിധി ദേവാനന്ദ് ടി.എല്‍ ., ലീലാമണി എന്നിവര്‍ സംസാരിച്ചു. അനൂപ് സി.ജി. നന്ദി പ്രകാശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!