കൊടകര:മധ്യകേരളത്തിലെ ശബരിമല എന്നു വിശേഷിപ്പിക്കുന്ന മറ്റത്തൂര്‍ വാസുപുരം ആറേശ്വരം ധര്‍മശാസ്‌താക്ഷേത്രത്തിലെ ഷഷ്‌ഠി മഹോത്സവം 16 ന് ആഘോഷിക്കും.പുലര്‍ച്ചെ 4 ന് അഭിഷേകം,ഗണപതിഹോമം,വിശേഷാല്‍പൂജകള്‍,6 ന് തോട്ടയത്ത് ഗോപാലന്‍ നായര്‍ നയിക്കുന്ന ശാസ്‌താംപാട്ട്, ഉച്ചക്ക് 1 ന് നവകം, പഞ്ചഗവ്യം, കലശം, അഭിഷേകം, വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, അത്താഴപൂജ എന്നിവയുണ്ടാകും.ഉച്ചയോടെ വിവിധകാവിടസംഘങ്ങള്‍ ക്ഷേത്രത്തിലെത്തും.
ഇത്തുപ്പാടംദേശം, ആറേശ്വരം സെറ്റ്, വാസുപുരം ടൗണ്‍, വാസുപുരം വടക്കുംമുറി, വീട്ടിച്ചോട്, മൂലംകുടം സമുദായം, ഇത്തുപ്പാടം യുവജനസംഘം, ഇത്തുപ്പാടം വടക്കുംമുറി, പാപ്പാളിപ്പാടം ദേശം എനീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി കുഴിയേലി പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.