Breaking News

വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് പാറയിടുക്കില്‍ വീണ് മരിച്ചു.

വെള്ളികുളങ്ങര : വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് കാല്‍ വഴുതി പാറയിടുക്കില്‍ വീണ് മരിച്ചു. ശാസ്താം പൂവ്വം കോളനിയിലെ കാടര്‍ പ്രഭാകരന്റെ മകന്‍ വിജേഷ് (23) ആണ് മരിച്ചത്. വെളളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ആനപ്പാന്തം കോളനിക്കടുത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. കുടുംബത്തോടൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെയായിരുന്നു അപകടം.

അപകടത്തില്‍പ്പെട്ട വിജേഷിനെ കൂടെയുണ്ടായിരുന്നവര്‍ ചുമന്ന് ജീപ്പ് എത്തുന്നിടത്ത് എത്തിച്ച് കോടാലി ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പുതുക്കാട് ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ : ചെമ്പരത്തി. മാതാവ് : ഇന്ദിര.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!