വെള്ളിക്കുളങ്ങര: പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടി. വെള്ളിക്കുളങ്ങര ഇരിങ്ങണം പള്ളിക്കടുത്ത് പറമ്പില്‍ ചീട്ടുകളിക്കുകയായിരുന്ന ഏഴു പേരെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും 3300 രൂപ പിടിച്ചെടുത്തു. തൃശ്ശൂര്‍ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളിക്കുളങ്ങര എസ്ഐ കെ.കെ. തോമസിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.
കടപ്പാട് : മാതൃഭൂമി.കോം