തിരുവനന്തപുരം: കാറപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയായിരിക്കും ജഗതിയുടെ തിരിച്ചുവരവ്. ഉണ്ണി മുകുന്ദന്‍ നായകനാവുന്ന മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രണ്ടാം ഭാഗത്തില്‍ ജഗതി അഭിനയിക്കുമെന്ന് നിര്‍മാതാവ് മാണി സി കാപ്പന്‍ അറിയിച്ചു.
കോഴിക്കോടുണ്ടായ കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ ജഗതി ഏറെനാള്‍ വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ട ജഗതി ഇപ്പോള്‍ വീട്ടിലും ചികിത്സ തുടരുകയാണ്. മേലേപ്പറമ്പില്‍ ആണ്‍വീടില്‍ ജഗതിക്ക് എന്ത് വേഷമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ഡെന്നിസ് ജോസഫ് സംവിധാനം ചെയ്യുന്ന മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രണ്ടാം ഭാഗത്തിലെ നായികയെ നിശ്ചയിച്ചിട്ടില്ല. 1993ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തില്‍ ജയറാമും ശോഭനയുമായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജഗതി, വിജയരഘവന്‍ , ജനാര്‍ദനന്‍ , ഒടുവില്‍ ഉണ്ണികൃഷ്ണന്‍ , നരേന്ദ്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.