Breaking News

ചെമ്പുച്ചിറ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മലയാളം ശ്രേഷ്ഠഭാഷ വാരാചരണം സമാപിച്ചു.

Sreshta-bhasha-Malayalamകോടാലി : ചെമ്പുച്ചിറ  സർക്കാർ ഹയർ    സെക്കന്ററി സ്കൂളിലെ മലയാളം ശ്രേഷ്ഠഭാഷ വാരാചരണം സമാപിച്ചു. ഇതോടനുബന്ധിച്ച് നടന്ന മലയാള കവിത ക്ലാസിന് കവി വർഗീസാന്റണി നേതൃത്വം നല്കി.പശ്ചിമഘട്ട സംരക്ഷണവും മാധവ് ഗാഡ്ഗില് റിപ്പോർട്ടും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ  കെ.കെ.അനീഷ്കുമാർ , പി.സജീവൻ  , ജെയ്സന് ജോസ്, എ.ടി.ജോസ്, എസ്.ബിജു, സി.കെ.വാസന്തി എന്നിവർ  സംസാരിച്ചു. അക്ഷരങ്ങളെ ഹാരമണിയിച്ച ചടങ്ങിനെ കെ  ജി ഗീത , കെ നന്ദകുമാർ  എന്നിവർ  നേതൃത്വം നല്കി. മുത്തശ്ശിപ്പത്തായം എന്ന ഡോക്യുമെന്ററി പ്രദര്ശനവും ഉണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!