Breaking News

അക്ഷരക്കൂട്ടം & ശലഭക്കൂട്ടം ബാലസംഘം വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചു.

Celebrationകോടാലി : ബാലസംഘത്തിന്റെ നേതൃത്വത്തിലുളള അക്ഷരക്കൂട്ടം, ശലഭക്കൂട്ടത്തിന്റെ  വാർഷികാഘോഷങ്ങൾ  ഗവണ്മെന്റ് എൽ.പി. സ്കൂളിൽ  സംഘടിപ്പിച്ചു. കോടാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ശിവദാസൻ  ഉദ്ഘാടനം ചെയ്തു.ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ് എ.വൈ. മോഹന്ദാസ് മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ബെന്നി തൊണ്ടുങ്കൽ സഹായ വിതരണം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.എം. പുഷ്പാകരൻ, കെ. പ്രസാദ്, കുടുംബശ്രീ ചെയര്പേഴ്സണ് രത്നം അരവിന്ദ്, ബാലസഭ ചെയര്പേഴ്സണ് ശോഭന കൃഷ്ണന്കുട്ടി, ജയന്തി അപ്പുക്കുട്ടൻ , കെ. ശിവരാമന് മാസ്റ്റർ  , സുഭാഷ് മൂന്നുമുറി, ഔസേഫ്കുട്ടി, റാബിയ രാജു, റഹീം മാസ്റ്റർ  , ലൈല റസാഖ് തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ  ആഘോഷത്തിന് മാറ്റുകൂട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!