Breaking News

നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച.

കൊടകര. മനക്കുളങ്ങര ലയണ്‍സ് ക്ലബ്ബും പാലക്കാട് അഹല്യ ഫൌണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി മാസംതോറും നടത്തി വരുന്ന നേത്ര പരിശോധന,തിമിര ശസ്ത്രക്രിയാ ക്യാമ്പിന്റെ നാൽപ്പതാമത്തെ പ്രോഗ്രാം നാളെ(ഞായറാഴ്ച) രാവിലെ 8 മുതൽ 2 വരെ കൊടകര ഗവ:L.P.സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.നാളിതുവരെ നടത്തിയ 39 ക്യാമ്പുകളിൽ 6000 ത്തിലധികം പേരെ പരിശോധനക്ക് വിധേയരാക്കുകയും 700 പേർക്ക് സൗജന്യതിമിര ശസ്ത്രക്രിയ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുള്ളതായി ഇവർ പറഞ്ഞു.കൊടകര ബ്ലോക്കിനെ സമ്പൂർണ്ണ തിമിര മുക്തപ്രദേശമാക്കുക എന്നതാണ് തുടർക്യാമ്പുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ വോട്ടേഴ്സ് ഐഡന്റിറ്റി കാർഡും,റേഷൻ കാർഡും കൂടെ കരുതേണ്ടതാണ്.മനക്കുളങ്ങര ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട്‌ കെ.ആർ.സുരേന്ദ്രൻ,സെക്രട്ടറി അനിൽ വടക്കേടത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!